ഉ​ണ​രേ​ണ്ട​ത്​ മു​ഖ്യ​മ​ന്ത്രി 

ഇടതുമുന്നണി ഭരണം വരുേമ്പാഴൊക്കെ കേൾക്കാറുള്ള പഴി, ഭരണം എ.കെ.ജി സ​െൻററിലാണെന്നതാണ്.  ഫയലുകൾ എ.കെ.ജി സ​െൻററിലേക്കു പോകുന്നുവെന്നും ദൈനംദിന പരിപാടികൾ പോലും അവിെട തീരുമാനിക്കുന്നുവെന്നും മന്ത്രിസഭ നോക്കുകുത്തിയാണെന്നും ആരോപിതമാകുന്ന അവസ്ഥ 1957ലെ ഇ.എം.എസ് മന്ത്രിസഭ മുതൽ പ്രതിപക്ഷം ആഘോഷിച്ചുപോന്ന സ്ഥിരം പായ്യാരമാണ്. എന്നാൽ, പിണറായി വിജയൻ മന്ത്രിസഭക്കെതിരെ ഇങ്ങനെയൊരു ആരോപണം ഇതുവരെ ഉണ്ടായില്ല. തീരുമാനങ്ങൾ പാർട്ടി പോയിട്ട് മന്ത്രിസഭ എടുക്കുന്നു എന്നുപോലും ആരും ആരോപിക്കുന്നില്ല. ഒരു തീരുമാനവും ഉണ്ടാകിെല്ലന്ന ആരോപണമേ ഇതുവരെ ഉയർന്നുള്ളൂ. മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്കിൽ വിരിയാത്തതൊന്നും മറ്റു മന്ത്രിമാരുടെ ഭാവനവിലാസത്തിൽ ഉണരുന്നു എന്ന തോന്നൽ ഘടകകക്ഷികൾക്കുമില്ല. ആ നിലക്ക് മന്ത്രിസഭ ചേരേണ്ട കാര്യംപോലും കാനം രാജേന്ദ്രൻ ഒഴികെ ആരും പറഞ്ഞിട്ടില്ല.  മന്ത്രിമാർക്ക് പ്രത്യേക പണിയൊന്നുമില്ല എന്നതിനാൽ അവരവരുടെ കാര്യങ്ങൾ നോക്കിനടന്നാൽ മതിയാകും. 

മന്ത്രിസഭയിൽ എല്ലാ വകുപ്പുകളെയും ശ്രദ്ധിക്കേണ്ട ചില വകുപ്പുകളുണ്ട്. വിവിധ വകുപ്പുകൾ കൊണ്ടുവരുന്ന പദ്ധതികളും ഫയലുകളും ഇൗ വകുപ്പുകളുടെ പരിശോധനക്കു വിധേയമാകണം. ധനകാര്യം, നിയമം, പൊതുഭരണം, വിജിലൻസ് എന്നീ വകുപ്പുകളാണ് ഇവയിൽ പ്രധാനം. നിയമവകുപ്പി​െൻറയും ധനവകുപ്പി​െൻറയും അനുമതിയില്ലാത്ത മറ്റു വകുപ്പുകളുടെ ഒരു പദ്ധതിയും നടപ്പാക്കാനാകില്ല. പൊതുഭരണത്തിനു കീഴിലാണ്, പദ്ധതികൾക്ക് നേതൃത്വം നൽകേണ്ട വകുപ്പു തലവന്മാർ. നടത്തിപ്പിൽ പാളിച്ചയുണ്ടോ എന്നു നോക്കുകയും പാകപ്പിഴകൾ ൈകയോടെ പിടികൂടുകയും ചെയ്യേണ്ടത് വിജിലൻസാണ് എന്ന് പറയേണ്ടതില്ലല്ലോ. വിജിലൻസും പൊതുഭരണവും മുഖ്യമന്ത്രിയുടെ കീഴിലാണ്. ധനവകുപ്പിനും നിയമവകുപ്പിനും ഇൗ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാർതന്നെ. തോമസ് െഎസക്കിനെയും എ.കെ. ബാലനെയും എതിരാളികൾ പോലും വിമർശിക്കാത്തത് അവരുടെ മികവുകൊണ്ടുതന്നെയാണ്. അഴിമതിക്ക് അണുവിട പഴുതുനൽകാത്ത ജി. സുധാകരനും മന്ത്രിസഭക്ക് അലങ്കാരമാകുന്നു. ഇത്രയും പേരെ മാറ്റിനിർത്തിയാൽ പിന്നെ മന്ത്രിമാരുണ്ടോ ഇൗ മന്ത്രിസഭയിൽ എന്ന് ആരെങ്കിലും ചോദിച്ചാൽ കാനം രാജേന്ദ്രന് രസിക്കില്ല. തീർച്ചയായും സി.പി.െഎക്ക് ഒരു കൃഷിമന്ത്രിയുണ്ട്. ബാക്കിയുള്ളവരിൽ മൂന്നാർ വിഷയം വന്നപ്പോൾ മാത്രമാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ത​െൻറ സാന്നിധ്യം അറിയിച്ചത്. വനം മുഴുവൻ കത്തിയമരുേമ്പാൾ വനംമന്ത്രിക്കും, വില കത്തിക്കയറുേമ്പാൾ ഭക്ഷ്യമന്ത്രിക്കും എന്തു പ്രസക്തി? 
എന്താണ് പ്രസക്തിയെന്ന ചോദ്യം ഒരോ മന്ത്രിയെയും വേട്ടയാടുകയാണെന്ന് ഒാരോ ദിനം കഴിയുേമ്പാഴും വ്യക്തമാകുകയാണ്. മറ്റൊന്നും ചെയ്യാനില്ലെങ്കിൽ മൊബൈൽ ഫോണിനെ ആശ്രയിക്കുകയെന്നത് പുതുതലമുറയുടെ ഒരു ശീലമായിരുന്നു. ഇൗയിടെയായി അത് തൊഴിലില്ലായ്മകൊണ്ട് ഉഴലുന്ന മന്ത്രിമാരെയും പിടികൂടിയിരിക്കുന്നു എന്നു വേണം കരുതാൻ. പുതിയ ഗാഡ്ജറ്റുകളുടെയും വാട്ട്സ്ആപി​െൻറയും ന്യൂ മീഡിയയുടെയും വൈദഗ്ധ്യമില്ലാത്ത സപ്തതി തികഞ്ഞവർക്ക് സ്മാർട്ട് ഫോണി​െൻറ സാധ്യതകൾ അന്യമാണ്. മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം. റിസോർട്ടുകളിൽ അന്തിയുറങ്ങാം. അവിടെയും ബോറടിച്ചാൽ എന്താ ചെയ്യുക?  ആരെയെങ്കിലും ഫോണിൽ വിളിക്കുക എന്നതിലപ്പുറത്തേക്ക് എന്താണു ചെയ്യാനുണ്ടാകുക? എ.കെ. ശശീന്ദ്രനും അതല്ലേ ചെയ്തുള്ളു? അപ്പോൾ തൊഴിലില്ലായ്മയാണ് വില്ലൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും അതു മനസ്സിലാക്കി, വേണ്ടത്ര ജോലി ഒരോരുത്തർക്കും കൊടുത്തില്ലേൽ അദ്ദേഹത്തി​െൻറ ജോലി കൂടും. സമ്മർദം ചെറുക്കാൻ എത്ര ചങ്കുണ്ടായാലും മതിയായെന്നു വരില്ല. 
മികച്ച ചില മന്ത്രിമാരെപറ്റി നേരത്തേ പരാമർശിച്ചുവല്ലോ. അവരും തൊഴിലില്ലായ്മ വല്ലാതെ അനുഭവിക്കുന്നു എന്നാണ് സെക്രേട്ടറിയറ്റി​െൻറ ഉപശാലകളിൽ കേൾക്കുന്നത്. ധനവകുപ്പിന് അതുസംബന്ധമായി ഉപദേശ നിർദേശങ്ങൾ നൽകേണ്ട ജോലി ഇൗ സർക്കാർ വന്നശേഷം ഉണ്ടായിട്ടില്ല. വൈദേശിക പരിശീലനമുള്ള ഒരു ഉപദേശക മുഖ്യമന്ത്രിക്കുണ്ട്. നിയമവകുപ്പിനുമില്ല, ഇൗവക അല്ലൽ. അതിനും മുഖ്യമന്ത്രിയുടെ ഒാഫിസിൽ പ്രത്യേക ഉപദേശകനുണ്ട്. അപ്പോൾ ആവക വകുപ്പുകളുടെ മന്ത്രിമാരും വല്ല സുകുമാര കലകളിലും ഏർപ്പെടുകയേ നിവൃത്തിയുള്ളൂ. ആനിലക്കായിരിക്കണം, ധനമന്ത്രി എം.ടി സാഹിത്യത്തിൽ ഗവേഷണം തുടങ്ങിയത്. അതിനും മുമ്പാണ് കിഫ്ബി എന്നൊരു ഏർപ്പാടിന് ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ, അതിനകത്തും പറന്നു, മുഖ്യമന്ത്രിയുടെ വിജിലൻസ് തത്ത. പേടിച്ചിട്ട് ഒരു നിക്ഷേപകനും ഇനി കിഫ്ബിക്കകത്തു കയറില്ല. ആ നിലക്ക് ശിഷ്ടകാലം എം.ടി സാഹിത്യ ഗവേഷണമല്ലാതെ മറ്റെന്തു വഴി.

എ.കെ. ശശീന്ദ്രൻ
 

ഇനി ശശീന്ദ്ര​െൻറ കാര്യം. എന്തിനാണ് ശശീന്ദ്രൻ രാജിെവച്ച് ശശിയായതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. രണ്ടു രാത്രികൾ ചാനലായ ചാനലുകൾ എല്ലാം ചർച്ചചെയ്തിട്ടും മലയാളികൾക്ക്  കാരണം മനസ്സിലായിട്ടുണ്ടാകില്ല. ആരെയാണ് ശശീന്ദ്രൻ പീഡിപ്പിച്ചതെന്ന് ആർക്കും പിടികിട്ടിയിട്ടില്ല. അപസ്മാരം വന്നതുപോലെ മന്ത്രി ഫോണിൽ എന്തോ ആത്മഗതം നടത്തുന്നതാണ് കേട്ടത്. മറുപക്ഷത്തുനിന്ന് എതിർത്തോ അല്ലാതെയോ ഒരു പ്രതികരണവും കേട്ടില്ല. പക്ഷേ, മന്ത്രി അതു കേൾക്കാൻ നിൽക്കാതെതന്നെ രാജിെവച്ചു. ഇതായിരുന്നോ കഴിഞ്ഞ സർക്കാറി​െൻറ കാലത്തെ സരിത കേസ്? സരിതയുടെ സ്മാർത്തവിചാരത്തി​െൻറ പശ്ചാത്തലത്തിൽ മന്ത്രിസഭയിൽനിന്ന് പകുതിയിലേറെപ്പേർ ഇറങ്ങിപ്പോയാലും പ്രശ്നം തീരില്ലായിരുന്നു. തുടർന്ന് കേന്ദ്രമന്ത്രിമാരും എം.പിമാരും എം.എൽ.എമാരും ഇറേങ്ങണ്ടിവരുമായിരുന്നു. ആ നിലക്ക് അന്നൊക്കെ ഉണ്ടായ ഫോൺ വിളികളുടെ പിന്നാലെ നടന്നിരുന്നെങ്കിൽ കോൺഗ്രസും യു.ഡി.എഫ്തന്നെയും അവശേഷിക്കില്ലായിരുന്നു. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ എതിർ സ്ഥാനാർഥികളില്ലാതെ മുന്നണി വീർപ്പുമുട്ടിയേനേ. കെ.പി.സി.സിക്കും ഡി.സി.സികൾക്കും പ്രസിഡൻറുമാരെ അന്വേഷിക്കേണ്ടിവരില്ലായിരുന്നു. എത്ര സുന്ദരമായാണ്, ഇൗ വക ആരോപണങ്ങളെ ഉമ്മൻ ചാണ്ടി നേരിട്ടത്. തനിക്കെതിരെ വന്ന ആരോപണങ്ങളെ നേരിടുക മാത്രമല്ല, അതുന്നയിച്ചവരെ പ്രതികളാക്കാനുമുള്ള രാഷ്ട്രീയ മീമാംസ ഉമ്മൻ ചാണ്ടിക്കേ തിരിയൂ. 

പിണറായി സർക്കാർ വന്ന് ആറുമാസം തികയും മുമ്പാണ് വ്യവസായമന്ത്രി രാജിെവച്ചത്. എന്തിനായിരുന്നു രാജിയെന്ന് പ്രതിപക്ഷത്തിന് ഇനിയും പിടികിട്ടിയിട്ടില്ല. ബന്ധുനിയമനമായിരുന്നു വിഷയമെന്ന് രാജിെവച്ച മന്ത്രിയുടെ പാർട്ടി പറഞ്ഞേപ്പാൾ ഇതൊക്കെ ഒരു കേസാണോ എന്ന് അദ്ഭുതം കൂറാനേ കേരള ജനതക്കു കഴിഞ്ഞുള്ളൂ. യു.ഡി.എഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങൾ അഴിമതി എന്നതുപോയിട്ട് ക്രമക്കേട് എന്നുപോലും ആരും പറഞ്ഞുകേട്ടിട്ടില്ല. ബജറ്റ് വരെ വിറ്റുതിന്നാനിരിക്കുന്ന ആർത്തിക്കു മുന്നിൽ  ബന്ധുനിയമനം എന്ത് അജീർണമുണ്ടാക്കാനാ? മുൻ ഭരണവുമായി സന്ദർഭവശാൽ ഒരു താരതമ്യം നടത്തിയെന്നേയുള്ളൂ. 

യു.ഡി.എഫ് എങ്ങനെ ആയിരുന്നുവെന്നാലും ഇടതു മുന്നണി ഭരണത്തിലെ ക്രമക്കേട് അല്ലാതാകുന്നില്ല. ശശീന്ദ്ര​െൻറ രാജിയും ഇ.പി. ജയരാജ​െൻറ രാജിയും അവർ അർഹിക്കുന്നതുതന്നെ. മന്ത്രിമാർപോലും ആഭാസന്മാരായാൽ എന്നെന്നും പീഡനങ്ങളെ നേരിടുന്ന സമൂഹത്തി​െൻറ അവസ്ഥ എന്താകും? നേതാക്കളും ഭരണാധികാരികളും ദുഷിക്കുേമ്പാൾ സമൂഹംതന്നെ സാമൂഹികവിരുദ്ധമാകും. മറുവശത്ത്, ഭരണത്തകർച്ചയാണ് ഇന്ന് കേരളം നേരിടുന്നത്. ഏറെ പ്രതീക്ഷകൾ നൽകി അധികാരത്തിലേറിയ സർക്കാറി​െൻറ ഇതുവരെയുള്ള പ്രകടനം ദയനീയമാണ്. വരൾച്ചയും ഭക്ഷ്യക്ഷാമവും അനുഭവിക്കുന്ന അപൂർവാവസ്ഥയെ നേരിടുകയാണ് ജനം. സമൂഹത്തി​െൻറ ഒരു പ്രശ്നത്തെയും സർക്കാർ അഭിമുഖീകരിക്കുന്നില്ല. കഴിവുള്ളവരെന്നു ജനം കരുതുന്ന മന്ത്രിമാർ പോലും സ്വപ്നസഞ്ചാരമാണ് നടത്തുന്നത്. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് നടന്നതുപോലുള്ള ൈകയേറ്റങ്ങൾ ഒരുവശത്ത്. അതിനെച്ചൊല്ലിയുള്ള ഘടകകക്ഷികളുടെ ചേരിപ്പോര് മറുവശത്ത്. കഴിവു തെളിയിക്കാനാകാത്ത മന്ത്രിമാർ മറ്റൊരു വശത്ത്. യാഥാർഥ്യത്തിലേക്ക് ഇറങ്ങിവന്ന് ഭരണം നടത്താൻ കഴിയാതെവന്നതിനാൽ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ വോട്ടുചെയ്ത് അധികാരത്തിലേറ്റിയ ജനത്തിന് രാഷ്ട്രീയ നേതാക്കളുടെ ചെയ്തികളിലെ വിശ്വാസ്യത നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. അവർ കടുംകൈകൾക്കു മുതിരുംമുേമ്പ ഉണരേണ്ടത് മുഖ്യമന്ത്രിയാണ്.
l

Tags:    
News Summary - cheif minister awaken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.