ഇ​ന്ന് പ​രി​സ്ഥി​തി ദി​നം; പ്ര​ചോ​ദ​നം തേ​ടാം പ്ര​കൃ​തി​യി​ൽ​ നി​ന്ന്

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഭാ​വി​യി​ൽ സം​ഭ​വി​ക്കാ​നി​രി​ക്കു​ന്ന ഭീ​ഷ​ണി​യ​ല്ല, മ​റി​ച്ച് നാം ​ഇ​പ്പോ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ഠി​ന​മാ​യ യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​ന്ത​രീ​ക്ഷ താ​പ​നി​ല റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ച്ച് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും യൂ​റോ​പ്പി​ലും ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ളാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ല ന​ഗ​ര​ങ്ങ​ളി​ലും താ​പ​നി​ല 45-50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രു​ക​യും, ഇ​ത് സൂ​ര്യാ​ഘാ​ത​ത്തി​നും നി​ര​വ​ധി ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നും കാ​ര​ണ​മാ​വു​ക​യും ചെ​യ്തു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വ​ൻ​തോ​തി​ൽ മ​ഴ പെ​യ്യു​ന്ന ക്ലൗ​ഡ്ബേ​സ്റ്റ് പോ​ലു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ൾ വ​ർ​ധി​ച്ചു. മ​രു​ഭൂ ന​ഗ​ര​ങ്ങ​ളി​ൽ​പോ​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യും പ്ര​ള​യ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ തീ​വ്ര​ത വ്യ​ക്ത​മാ​ക്കു​ന്നു. കേ​ര​ള​ത്തി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്ന​തും ജ​നം, ജ​നി​ച്ച മ​ണ്ണി​ൽ നി​ന്ന് പാ​യു​ന്ന​തും ന​മ്മു​ടെ ക​ൺ​മു​ന്നി​ലു​ള്ള ഉ​ദാ​ഹ​ര​ണ​മാ​ണ്. മാ​റി​മ​റി​യു​ന്ന മ​ഴ​ക്കാ​ല​വും ക​ടു​ത്ത വ​ര​ൾ​ച്ച​യും കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ത്തു. വ​ര​ൾ​ച്ച​യും ക​ടു​ത്ത ചൂ​ടും കാ​ര​ണം വ​ന​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​കു​ന്ന തീ​പി​ടി​ത്ത​ങ്ങ​ൾ വ​ർ​ധി​ച്ചു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ ഈ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പ്ര​കൃ​തി ന​മു​ക്ക് ന​ൽ​കു​ന്ന ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​ക​ളാ​ണ്. വ്യാ​വ​സാ​യി​ക മ​ലി​നീ​ക​ര​ണ​വും ന​ഗ​ര​വ​ത്ക​ര​ണ​വും ആ​വാ​സ​വ്യ​വ​സ്ഥ​യെ ത​കി​ടം മ​റി​ക്കു​മ്പോ​ൾ, പ​ര​മ്പ​രാ​ഗ​ത എ​ൻ​ജി​നീ​യ​റി​ങ് രീ​തി​ക​ൾ പ​ല​പ്പോ​ഴും വ​ൻ​തോ​തി​ൽ ഊ​ർ​ജ​വും രാ​സ​വ​സ്തു​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​യാ​ണ്. ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം തേ​ടു​മ്പോ​ൾ, പ്ര​കൃ​തി ത​ന്നെ​യാ​ണ് ന​മു​ക്ക് മു​ന്നി​ലു​ള്ള ഏ​റ്റ​വും മി​ക​ച്ച മാ​തൃ​ക. കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ക, വ​ന​വ​ത്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, മാ​ലി​ന്യ​ങ്ങ​ളു​ടെ ശ​രി​യാ​യ സം​സ്ക​ര​ണം ന​ട​ത്തു​ക, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര​മാ​യ ഉ​പ​യോ​ഗം ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ്ര​കൃ​തി​യി​ൽ നി​ന്നു​ത​ന്നെ പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്.

‘പ്ര​കൃ​തി​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട്. കാ​ലാ​വ​സ്ഥ​ക്ക്, ന​മ്മു​ടെ ഭാ​വി​ക്ക്’ എ​ന്ന ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി ദി​ന പ്ര​മേ​യം പ്ര​കൃ​തി​ദ​ത്ത​മാ​യ സ​സ്യ​ശാ​സ്ത്ര ത​ത്ത്വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി മ​ലി​ന​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളെ പു​നഃ​സ്ഥാ​പി​ക്കു​ന്ന ഹ​രി​ത സാ​ങ്കേ​തി​ക വി​ദ്യ​യാ​യ ‘ഫൈ​റ്റോ ടെ​ക്നോ​ള​ജി’ (Phytotechnology)യു​ടെ പ്ര​സ​ക്തി ഏ​റ്റു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് വ​ർ​ഷ​ത്തെ സ​സ്യ​ങ്ങ​ളു​ടെ പ​രി​ണാ​മ പ്ര​ക്രി​യ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഭൂ​മി​യെ സു​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്ന​താ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ. സ​സ്യ​ങ്ങ​ളു​ടെ ശ​രീ​ര​ശാ​സ്ത്രം, വേ​രു​ക​ളു​ടെ ഘ​ട​ന, മ​ണ്ണി​ലെ സൂ​ക്ഷ്മ ജീ​വി​ക​ളു​മാ​യു​ള്ള അ​വ​യു​ടെ സ​ഹ​വ​ർ​ത്തി​ത്വം എ​ന്നി​വ​യെ അ​നു​ക​രി​ച്ച് പ്ര​കൃ​തി​യോ​ട് ചേ​ർ​ന്നു​നി​ന്നാ​ണ് പ​ല ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ​ക്കും ഫൈ​റ്റോ ടെ​ക്നോ​ള​ജി പ​രി​ഹാ​ര​മൊ​രു​ക്കു​ന്ന​ത്.

ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ അ​ള​വ് കു​റ​ക്കാ​നു​ള്ള കാ​ർ​ബ​ൺ സീ​ക്വ​സ്ട്രേ​ഷ​ൻ, മ​ണ്ണി​ലെ​യും വെ​ള്ള​ത്തി​ലെ​യും വി​ഷ​ലി​പ്ത​മാ​യ മാ​ലി​ന്യ​ങ്ങ​ളെ നീ​ക്കം ചെ​യ്യു​ന്ന ഫൈ​റ്റോ​റെ​മീ​ഡി​യേ​ഷ​ൻ എ​ന്നി​വ​യെ​ല്ലാം ഫൈ​റ്റോ​ടെ​ക്നോ​ള​ജി​യു​ടെ സം​ഭാ​വ​ന​ക​ളാ​ണ്. സ​സ്യ​ങ്ങ​ളു​ടെ പ്ര​കാ​ശ സം​ശ്ലേ​ഷ​ണ പ്ര​ക്രി​യ​യെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണി​നെ വേ​ർ​തി​രി​ച്ച് മ​ണ്ണി​ലും സ​സ്യ​ഭാ​ഗ​ങ്ങ​ളി​ലും സം​ഭ​രി​ക്കാ​ൻ സാ​ധി​ക്കും. സൂ​ര്യ​കാ​ന്തി, ക​ടു​കു​ചെ​ടി, ചി​ല​ത​രം പു​ല്ലു​ക​ൾ എ​ന്നി​വ​ക്ക് മ​ണ്ണി​ലെ ക​ന​ത്ത ലോ​ഹ​ങ്ങ​ളെ​യും രാ​സ​മാ​ലി​ന്യ​ങ്ങ​ളെ​യും വ​ലി​ച്ചെ​ടു​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. ഇ​ത് മ​ണ്ണി​ന്റെ ഫ​ല​ഭൂ​യി​ഷ്ഠ​ത നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളു​ടെ വ​ർ​ധി​ത ഉ​പ​യോ​ഗ​മാ​ണ്. കാ​ർ​ഷി​ക അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്നും പ്ര​ത്യേ​ക ത​രം സ​സ്യ​ങ്ങ​ളി​ൽ നി​ന്നും (ജാ​ട്രോ​ഫ, ചോ​ളം, ക​രി​മ്പ്) ജൈ​വ ഇ​ന്ധ​ന​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാം. ഇ​ത് കാ​ർ​ബ​ൺ ഉ​ദ്വ​മ​നം (Carbon emission) കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തു​വ​ഴി തീ​ര​ത്തെ സം​ര​ക്ഷി​ക്കാ​നും കാ​ർ​ബ​ൺ ഉ​ദ്വ​മ​നം കു​റ​ക്കാ​നും സാ​ധി​ക്കും. സാ​ധാ​ര​ണ വ​ന​ങ്ങ​ളേ​ക്കാ​ൾ നാ​ലി​ര​ട്ടി കാ​ർ​ബ​ൺ സം​ഭ​രി​ക്കാ​ൻ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്ക് ക​ഴി​വു​ണ്ട് (Blue Carbon).

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ ഫൈ​റ്റോ ടെ​ക്നോ​ള​ജി​യു​ടെ ഉ​പ​യോ​ഗ സാ​ധ്യ​ത​ക​ൾ ശാ​സ്ത്ര​ലോ​കം മ​ന​സ്സി​ലാ​ക്കി​ത്തു​ട​ങ്ങി​യെ​ങ്കി​ലും മ​നു​ഷ്യ​വി​ഭ​വ ശേ​ഷി​യു​ടെ അ​പ​ര്യാ​പ്ത​ത​യും അ​ജ്ഞ​ത​യും ഈ ​മേ​ഖ​ല​യു​ടെ ഉ​പ​യു​ക്ത​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് വെ​ല്ലു​വി​ളി​യാ​വു​ന്നു. എ​ങ്കി​ലും ആ​ഗോ​ള​ത​ല​ത്തി​ൽ ചി​ല വി​ജ​യ​ക​ഥ​ക​ൾ ഈ ​മേ​ഖ​ല​യി​ൽ ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും. അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ രാ​സാ​യു​ധ പ​രീ​ക്ഷ​ണ​ശാ​ല​യും സം​ഭ​ര​ണ​കേ​ന്ദ്ര​വു​മാ​യി​രു​ന്ന അ​ബ​ർ​ഡീ​ൻ പ്രൂ​വി​ങ് ഗ്രൗ​ണ്ട്സി​ൽ (മേ​രി​ലാ​ൻ​ഡ്), ഹൈ​ബ്രി​ഡ് പോ​പ്ല​ർ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ച്ചു​കൊ​ണ്ട് ശാ​സ്ത്ര​ജ്ഞ​ർ ഭൂ​ഗ​ർ​ഭ​ജ​ല ശു​ദ്ധീ​ക​ര​ണ​ത്തി​ന്റെ വ​ലി​യൊ​രു മാ​തൃ​ക സൃ​ഷ്ടി​ച്ചു. ഈ ​മ​ര​ങ്ങ​ളു​ടെ ആ​ഴ​ത്തി​ലു​ള്ള വേ​രു​ക​ൾ ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ലെ ക​ടു​ത്ത വി​ഷാം​ശ​മു​ള്ള ട്രൈ​ക്ലോ​റോ എ​ത്തി​ലീ​ൻ പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളെ വ​ലി​ച്ചെ​ടു​ക്കു​ക​യും അ​വ​യെ ദോ​ഷ​ക​ര​മ​ല്ലാ​ത്ത ഘ​ട​ക​ങ്ങ​ളാ​യി വി​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

കാ​ന​ഡ​യി​ലെ സു​ഡ്ബ​റി​യി​ൽ സം​ഭ​വി​ച്ച​ത് മ​റ്റൊ​രു വ​ലി​യ അ​ത്ഭു​ത​മാ​ണ്. ഒ​രു കാ​ല​ത്ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​ക്ക​ൽ ഖ​ന​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന സു​ഡ്ബ​റി ‘ലാ​ൻ​ഡ്സ്കേ​പ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ’ പ​ദ്ധ​തി​യി​ലൂ​ടെ മ​ണ്ണി​ലെ വി​ഷാം​ശ​ത്തെ വേ​രു​ക​ളി​ൽ ത​ള​ച്ചി​ടു​ന്ന (Phytostabilization) പ്ര​ക്രി​യ വ​ഴി പ​ച്ച​പ്പു​ള്ള ഒ​രു പ്ര​ദേ​ശ​മാ​യി മാ​റി. ലോ​ഹ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള വി​ല്ലോ (Willow), ബി​ർ​ച്ച് (Birch) തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് അ​തി​നു സ​ഹാ​യി​ച്ച​ത്. ഇ​ന്ത്യ​യി​ലു​മു​ണ്ട് ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ. കൊ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ലെ വ​ലി​യൊ​രു ശ​ത​മാ​നം മ​ലി​ന​ജ​ല​വും ശു​ദ്ധീ​ക​രി​ക്കു​ന്ന​ത് ഫൈ​റ്റോ​ടെ​ക്നോ​ള​ജി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​കൃ​തി​ദ​ത്ത​മാ​യ ത​ണ്ണീ​ർ​ത്ത​ട സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ്. ശൈ​വാ​ല​ങ്ങ​ൾ/​പാ​യ​ലു​ക​ൾ (Algae), ചി​ല പ്ര​ത്യേ​ക ജ​ല​സ​സ്യ​ങ്ങ​ൾ എ​ന്നി​വ വെ​ള്ള​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ളെ​യും ക​ന​ത്ത ലോ​ഹ​ങ്ങ​ളെ​യും ആ​ഗി​ര​ണം ചെ​യ്ത് ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്നു. ഈ ​ശു​ദ്ധീ​ക​രി​ച്ച വെ​ള്ള​ത്തി​ലാ​ണ് അ​വി​ടെ മ​ത്സ്യ​കൃ​ഷി​യും കൃ​ഷി​യും ന​ട​ത്തു​ന്ന​ത്.

ഫൈ​റ്റോ​ടെ​ക്നോ​ള​ജി കേ​വ​ലം മ​ണ്ണും ജ​ല​വും ശു​ദ്ധീ​ക​രി​ക്കു​ക മാ​ത്ര​മ​ല്ല ചെ​യ്യു​ന്ന​ത്; ഇ​ത് അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ൺ ആ​ഗി​ര​ണം ചെ​യ്യു​ക​യും ന​ഗ​ര​ങ്ങ​ളി​ലെ ചൂ​ട് കു​റ​ക്കു​ക​യും വ​ന്യ​ജീ​വി​ക​ൾ​ക്ക് പു​തി​യ ആ​വാ​സ​വ്യ​വ​സ്ഥ ഒ​രു​ക്കു​ക​യും ചെ​യ്യു​ന്നു. സൗ​രോ​ർ​ജ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ ഈ ​സ്വാ​ഭാ​വി​ക രീ​തി​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്ന​ത് ഇ​ന്നൊ​രു ശാ​സ്ത്രീ​യ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്ര​മ​ല്ല, മ​റി​ച്ച് ന​മ്മു​ടെ നി​ല​നി​ൽ​പി​ന്റെ ആ​വ​ശ്യ​ക​ത​യാ​ണ്. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ വ​രും​ത​ല​മു​റ​ക്കാ​യി സു​ര​ക്ഷി​ത​വും ഹ​രി​താ​ഭ​വു​മാ​യ ഒ​രു ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കു​ക​യു​ള്ളൂ. പ്ര​കൃ​തി​യി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ഇ​ത്ത​രം സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​ൻ മു​ന്നി​ട്ടി​റ​ങ്ങാ​നു​ള്ള വേ​ള​യാ​യി ഈ ​പ​രി​സ്ഥി​തി ദി​നം മാ​റ​ട്ടെ.

Tags:    
News Summary - article about environmental day and weather change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.