ശ്രീലങ്കയിൽ സമാധാനം അകലെ

ശ്രീലങ്കയിൽ ഈസ്​റ്റർ ദിനത്തിലെ ദാരുണമായ ചാവേർ ഭീകരാക്രമണം സൃഷ്​ടിച്ച മുറിവുണക്കി സമാധാനം പുനഃസൃഷ്​ടിക്കാന ുള്ള സാധ്യത വിദൂരമാക്കുകയാണ് ഇപ്പോൾ അവിടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന വർഗീയ കലാപങ്ങൾ. 2018 മാർച്ചിൽ ബുദ്ധ തീവ്രവ ാദികൾ േനതൃത്വം നൽകിയ വംശീയ കലാപത്തെ അനുസ്മരിപ്പിക്കുന്ന മുസ്​ലിം വിരുദ്ധ വർഗീയത ശ്രീലങ്കയിലുടനീളം പടരുകയാണ ്. രാജ്യവ്യാപകമായ കർഫ്യു പ്രഖ്യാപിച്ചിട്ടും തിങ്കളാഴ്ച വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ മുസ്​ലിം​ യുവാവിനെ സിംഹ ള ബുദ്ധ ആക്രമികൾ തല്ലിക്കൊന്നു. മുസ്​ലിം പള്ളികളും വീടുകളും വാണിജ്യ സ്ഥാപനങ്ങളും വ്യാപകമായി അഗ്​നിക്കിരയാക ്കുന്നു. കലാപം പടരുന്നതിൽ ഐക്യരാഷ്​ട്രസഭ ആശങ്ക രേഖപ്പെടുത്തുകയും കർശന നടപടി സ്വീകരിക്കാൻ ശ്രീലങ്കൻ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈസ്​റ്റർ ദിന ഭീകരാക്രമണത്തോടെ സൃഷ്​ടിക്കപ്പെട്ട മുസ്​ലിം ഭീതിയും വെറുപ്പും വംശീയ കലാപത്തിനുള്ള പ്രധാന ഇന്ധനമായി ആക്രമികൾ ഉപയോഗിക്കുന്നുവെന്നാണ് പ്രാഥമികമായ വിലയിരുത്തലുകൾ. പുതിയ കലാപം ശൂന്യതയിൽനിന്ന് ഉദ്​ഭൂതമായതല്ലെന്നും 2018ൽ നേതൃത്വം വഹിച്ചവർതന്നെയാണ് ഈ കലാപത്തിനു പിറകിലെന്നും ആംനസ്​റ്റി വ്യക്തമാക്കിയിട്ടുണ്ട്. 2018 മാർച്ചിലെ മുസ്​ലിം വിരുദ്ധ വംശീയ കലാപത്തിന് നേതൃത്വം വഹിച്ചതിന് ദിഗാനയിൽ അറസ്​റ്റ്​ചെയ്യപ്പെട്ട അമിത് വീരസിങ്കെ ഈ കലാപത്തിലും പ്രധാന പ്രതിയാ​െണന്ന തെളിവും അവർ പുറത്തുവിട്ടിട്ടുണ്ട്.

വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ചിലൗ നഗരത്തിലെ കടയുടമയുടെ ഫേസ്ബുക്ക് പോസ്​റ്റിെന കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളിൽ പ്രകോപിതരായ ചില ക്രൈസ്​തവസംഘങ്ങൾ മുസ്​ലിം കടകൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടതാണ് കലാപത്തി​​െൻറ തുടക്കം. പുത്്ലാം ജില്ലയിലേക്ക് വ്യാപിച്ച കലാപം പിന്നീട് ബുദ്ധ തീവ്രവാദ സംഘങ്ങൾ ഏ​െറ്റടുക്കുകയും ഇതര പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു. വിദ്വേഷപ്രചാരണത്തിനും കലാപാഹ്വാനത്തിനും വ്യാപകമായി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുവെന്ന് വെളി​െപ്പട്ടതോടെ എല്ലാ സമൂഹമാധ്യമങ്ങൾക്കും സർക്കാർ നിയന്ത്രണമേർപ്പെടുത്തി. ഇതോടെ കലാപത്തി​െൻറ വ്യാപ്തി പുറംലോകത്തേക്ക് എത്തുന്നതും തടയപ്പെട്ടു. ആക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുറഞ്ഞത് പത്തുവർഷം തടവ് ഉറപ്പാക്കുമെന്നും പൊലീസ് മേധാവി ചന്ദന വിക്രമരത്ന പറയുന്നുണ്ടെങ്കിലും പൊലീസ് നിഷ്ക്രിയത്വവും ആക്രമികൾക്കുള്ള പരോക്ഷ പിന്തുണയും കലാപം വ്യാപിക്കുന്നതിന് കാരണമാകുന്നുവെന്ന് വിമർശനമുണ്ട്. അറസ്​റ്റിലായ കലാപകാരികളെ മോചിപ്പിച്ച്​ ജാമ്യം നൽകാൻ ആവശ്യപ്പെട്ടത്​ പ്രാദേശിക എം.പി ദയാസിരിയാണ്. കലാപം പടരുന്ന മേഖലകളിലെ രാഷ്​ട്രീയനേതാക്കളുടെ സ്വജനപക്ഷപാതവും രാഷ്​ട്രീയതാൽപര്യങ്ങളും, ബുദ്ധ തീവ്രവാദം നിയമത്തിന് ബാഹ്യമാ​െണന്നും രാഷ്​ട്രീയസ്വാധീനമുള്ളവരാണ്​ അതി​െൻറ നേതൃത്വവുമെന്നുമുള്ള ധാരണ പ്രബലമാക്കുകയാണ്.

ചർച്ചുകൾ ആക്രമിച്ചത് പിന്തുണക്കാൻ പാടില്ലാത്ത ഭീകരതയാണ്. മുസ്​ലിം പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ നടക്കുന്നതും അതുപോലെയുള്ള തീവ്രവാദമായി ഉൾക്കൊണ്ടില്ലെങ്കിൽ ശ്രീലങ്കയിൽ സംഭവിച്ച വംശീയ വിഭജനം അപരിഹാര്യമായി നിലനിൽക്കുകയും പത്തു വർഷത്തിനുശേഷം പിന്നെയും നിരന്തരം രക്തമൊഴുകുന്ന അശാന്ത ദ്വീപമായി ലങ്ക മാറുകയും ചെയ്യും.

ശ്രീലങ്കയിൽ സമീപകാലത്ത് ശക്തിപ്പെടുന്ന തീവ്രവാദ, വർഗീയ കലാപങ്ങൾക്ക് ആഭ്യന്തര രാഷ്​ട്രീയ കാരണങ്ങൾ കൂടി അന്വേഷിക്കേണ്ടതുണ്ട്. ശ്രീലങ്കൻ മന്ത്രി രജിത സെനരത്നെ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ വസ്തുതാപരമാ​െണങ്കിൽ ഭീകരവാദവും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധബാന്ധവത്തി​െൻറ കെടുതിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. രാജപക്സെയുടെ അധികാര സമയത്ത് മുസ്​ലിം തീവ്രവാദ സംഘമായ നാഷനൽ തൗഹീദ് ജമാഅത്തിനും ബുദ്ധ തീവ്രവാദ സംഘമായ ബോധു ബാല സേനക്കും ഫണ്ട് നൽകിയിരുന്നതും പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്നതും ശ്രീലങ്കയിലെ രഹസ്യാന്വേഷണ ഏജൻസികളായിരുന്നുവത്രെ. ശ്രീലങ്കയിലെ ഇസ്​ലാമിക തീ​വ്രവാദത്തി​​െൻറ പിതാവ് അന്നത്തെ പ്രതിരോധ സെക്രട്ടറി ഗൊതബായ രാജപക്സെയാ​െണന്നും അദ്ദേഹം ആരോപിക്കുന്നു. ശ്രീലങ്കയിലെ അധികാര മത്സരത്തിൽ രണ്ട് മതസമൂഹങ്ങളിലേയും തീവ്രവാദ സംഘങ്ങളെ രാജപക്സെ സർക്കാർ ഉപയോഗിച്ചതി​െൻറ വിശദാംശങ്ങൾ പങ്കുവെക്കുന്ന രജിത സിനരത്നെ കഴിഞ്ഞ പ്രസിഡണ്ട് അട്ടിമറിയും കഴിഞ്ഞ തീവ്രവാദ ആക്രമണങ്ങളും തുടരുന്ന വംശീയ കലാപങ്ങളും രാഷ്​ട്രീയപ്രേരിതമാ​െണന്ന അഭിപ്രായക്കാരനാണ്.

ശ്രീലങ്കയിൽ ശക്തിയാർജിക്കുന്ന വർഗീയ ധ്രുവീകരണവും വംശീയ വിഭജനവും ഏഷ്യ പസഫിക് മേഖലയിലെ സമാധാനാന്തരീക്ഷത്തെ കെടുത്തുമെന്നത് നിസ്തർക്കമാണ്. റോഹിങ്ക്യയിലെ വംശീയ ഉൻമൂലനത്തി​െൻറ നീൾച്ച വളരെ വേഗത്തിലാണ് ശ്രീലങ്കയിലും വേരോടിയത്. ഇന്തോനേഷ്യയിലും മലേഷ്യയിലും ഇന്ത്യയിലും അതി​െൻറ ആഘാതങ്ങൾ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് മേഖലയിൽ വളരുന്ന തീവ്രവാദങ്ങളെ മതപരമായും രാഷ്​ട്രീയമായും ചോദ്യം ചെയ്തും വസ്തുതാപരമായ പുനരന്വേഷണങ്ങൾകൊണ്ടും മാത്രമേ ഇല്ലാതാക്കാനാകൂ എന്ന് ശ്രീലങ്ക പഠിപ്പിക്കുന്നു. സമാധാനം പ്രഘോഷിക്കുന്ന മൂന്നു മതധാരകളാണ്​ ശ്രീലങ്കയിൽ തീവ്രവാദത്തി​െൻറയും അധികാര മാത്സര്യത്തി​െൻറയും ചട്ടുകങ്ങളാകുന്നുവെന്നത് എന്തുമാത്രം ഖേദകരമാണ്.

Tags:    
News Summary - Peace in Srilanka - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.