പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണമായ ‘മൻ കീ ബാത്തി’െൻറ 59ാം എപ്പിസോഡായിരുന്നു ഞായറാഴ്ച. അ യോധ്യവിധിയെ തുടർന്ന് രാജ്യം പുലർത്തിയ പക്വതയെയും വിവേകത്തെയും അേദ്ദഹം അഭിനന്ദിച്ചു. ദേശതാൽപര്യമാണ് മറ് റെന്തിനെക്കാളും വലുത് എന്ന് ഇന്ത്യ തെളിയിക്കുന്നതായി അഭിമാനംകൊണ്ടു. പൗരന്മാരുടെ അന്തസ്സും അവകാശങ്ങളും സ ംരക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത മോദി എടുത്തുപറഞ്ഞു.
‘മൻ കീ ബാത്ത്’ തുടങ്ങിയതു തൊട്ടുള്ള പ്രസംഗങ്ങളുടെ ഉള്ളടക്കം തന്നെയായിരുന്നു 59ാം എപ്പിസോഡിെൻറയും. രാജ്യത്തിെൻറയും ഭരണഘടനയുടെയും അന്തസ്സും പവിത്രതയും അതു കാത്തുസൂക്ഷിക്കുന്നതിൽ പ്രധാനമന്ത്രിയായ താൻ പുലർത്തിപ്പോരുന്ന അതിജാഗ്രതയും അത്യുത്സാഹവുമൊക്കെയാണ് മോദി പ്രഭാഷണങ്ങളുടെ പൊതുവായ ഉള്ളടക്കം. അഴിമതിക്കും സ്വജനപക്ഷപാതത്തിനും പൊതുസമ്പത്തിെൻറ കൊള്ളക്കും ഭീകരതക്കുമെതിരായ ആഹ്വാനങ്ങളായിരിക്കും മുഴുക്കെ. ഇതൊക്കെയും പടികടത്തിയ ‘പുതു ഇന്ത്യ’ എന്ന സ്വപ്നം പകർന്ന് അതിെൻറ കിങ്മേക്കറായി, ദേശത്തിെൻറ, ദേശീയതയുടെ, ദേശതാൽപര്യങ്ങളുടെ അവതാരപുരുഷനായി സ്വയം പ്രതിഷ്ഠിക്കുകയാണ് അദ്ദേഹം. ഇന്ത്യ നേരിടുന്ന ദുരന്തങ്ങൾക്കെല്ലാം കാരണം കടന്നുപോയ പിൻഗാമികളുടെ അഴിമതിയും സ്വേച്ഛാഭരണവുമാണ് എന്നാണ് പതിവായ കുറ്റപ്പെടുത്തൽ. രാജ്യത്തെ ദുരവസ്ഥയിലെത്തിച്ച കോൺഗ്രസ് ദുർഭരണത്തിെൻറ, വിശേഷിച്ചും ഗാന്ധികുടുംബാധിപത്യത്തിെൻറ കളങ്കങ്ങൾ കഴുകി ദേശാഭിമാനത്തിൽ മുങ്ങിക്കുളിച്ചുയരുന്ന പുതിയൊരു ഇന്ത്യയെയാണ് മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും പേർത്തും പേർത്തും ഉയർത്തിക്കാട്ടുന്നത്. മോദിയുടെ പേരിലുള്ള മൊബൈൽ ആപ് തുറക്കാൻതന്നെ ‘ഞാൻ പുതു ഇന്ത്യ’ എന്ന ഹാഷ് ടാഗിലുള്ള പ്രതിജ്ഞ െചാല്ലണം. അഴിമതിയില്ലാത്ത, മാലിന്യമില്ലാത്ത, ലഹരിയില്ലാത്ത ഇന്ത്യക്കുവേണ്ടിയുള്ള പരിശ്രമത്തിനു പ്രതിജ്ഞാബദ്ധനായാലേ പൗരനു മുന്നിൽ പ്രധാനമന്ത്രിയുടെ ആപ് തുറക്കൂ. ഇങ്ങനെ ജാർഗണുകളിലൂടെ പ്രതിച്ഛായ നിർമിച്ച് നിലനിർത്തിക്കൊണ്ടുപോകുന്ന തീവ്രയത്നപരിപാടിയാണ് മോദി ഭരണത്തിെൻറ ആകത്തുക.
എന്നാൽ, പഴയ െതറ്റുകൾക്ക് കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും ഭർത്സിക്കുകയും പുതിയ ഇന്ത്യക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തു കൊണ്ടുതന്നെ നരേന്ദ്ര മോദിയും അമിത് ഷായും അവർ നയിക്കുന്ന പാർട്ടിയും സർക്കാറും കർമദോഷങ്ങളിൽ മുഴുക്കെ കോൺഗ്രസിനെ പിന്തുടരുക മാത്രമല്ല, അവരെ കടത്തിവെട്ടുകയുമാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച മഹാരാഷ്ട്രയിൽ നടന്ന പാതിര അട്ടിമറിയും അനുബന്ധ സംഭവവികാസങ്ങളും അതാണ് തെളിയിക്കുന്നത്. ഭരണത്തിെൻറ കൊള്ളരുതായ്മക്കെതിരെ ശബ്ദമുയർത്തുന്നവരുടെ വായ് പൊത്താനും െപാലീസും സൈന്യവുമടക്കമുള്ള ഭരണകൂട സംവിധാനങ്ങളുടെയും അത്യാചാരങ്ങൾ മുതൽ ആൾക്കൂട്ട ഗുണ്ടായിസം വരെ മൂടിെവക്കാനും ന്യായീകരിക്കാനും ദേശത്തിെൻറയും ദേശസ്ഥാപനങ്ങളുടെയും വിശുദ്ധി വാഴ്ത്തുകയും വിമതശബ്ദങ്ങളെ ദേശദ്രോഹമായി ഗണിക്കുകയുമാണ് സംഘ് പരിവാർ. എന്നാൽ, തങ്ങളുടെ സ്വേച്ഛാധിപത്യത്തിനു തടസ്സം വന്നാൽ ഭരണഘടന സ്ഥാപനങ്ങളിലൊന്നിനെയും ഉടയാവിഗ്രഹമായി അവർ ബാക്കിവെക്കുന്നുമില്ല. അതിെൻറ പാരമ്യമാണ് രാഷ്ട്രപതിയെയും കേന്ദ്ര മന്ത്രിസഭയെയും നോക്കുകുത്തിയാക്കി ശനിയാഴ്ച പുലർച്ച നടത്തിയ മഹാരാഷ്ട്ര ഒാപറേഷൻ. പ്രസിഡൻറ് ഭരണം പിൻവലിച്ച് മന്ത്രിസഭയെ വാഴിക്കുന്നതിനുള്ള ഭരണഘടനക്രമങ്ങളൊന്നും പാലിക്കാതെയാണ് ഉദ്ധവ് താക്കറെയുടെ കസേര വലിച്ച് ഫഡ്നാവിസിനെ അധികാരത്തിലേക്ക് തിരുകിക്കയറ്റിയത്. 1984 ജൂലൈ ഒന്നിെൻറ പാതിരാവിൽ ഇന്ദിര ഗാന്ധി സ്വന്തം ഗവർണർ ജഗ്മോഹനെ ഉപയോഗിച്ച് ജമ്മു -കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ രായ്ക്കുരാമാനം പിരിച്ചുവിട്ട് അളിയൻ ജി.എം. ഷായെ വാഴിച്ചതിനു മുേമ്പാ പിേമ്പാ ഇത്തരം പാതിരാ അട്ടിമറി നടന്നിട്ടില്ല. 1975 ജൂൺ 25െൻറ പാതിരാവിൽ ഭരണഘടന പരിശോധിച്ച് ബോധ്യമാകാതെ വന്നിട്ടും ഇന്ദിരഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപന തീട്ടൂരത്തിൽ ഒപ്പുചാർത്തി ഉറക്കഗുളിക കഴിച്ചു കിടക്കേണ്ടി വന്ന ഫഖ്റുദ്ദീൻ അലി അഹ്മദിൽനിന്നാണ് രാഷ്്ട്രപതിപദം റബർ സ്റ്റാമ്പിെൻറ പര്യായമായത്. എന്നാൽ, ജമ്മു^കശ്മീർ വിഭജനം മുതൽ മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം നീക്കിയതു വരെയുള്ള വിഷയങ്ങളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഭരണകൂടം കാഴ്ചക്കാരനായി നിർത്തിയത് അതിലും ദയനീയമായി. പണ്ട് ഇന്ദിരഗാന്ധിക്കു പറഞ്ഞുനിൽക്കാൻ നിയമത്തിെൻറ നൂൽപ്പഴുതിലെവിടെയോ ഇടമുണ്ടായിരുന്നു. കഴിഞ്ഞ നാൾ അതുപോലൊരു പഴുതിലൂടെ നുഴഞ്ഞാണ് മന്ത്രിസഭ ചേരാതെ പ്രധാനമന്ത്രി സ്വന്തം അധികാരം പ്രയോഗിച്ചത്.
അതും അഴിമതിക്കാരായ എൻ.സി.പിയുമായി ഒരു കാലവും സഖ്യമില്ലെന്നു കട്ടായം പ്രസ്താവിച്ച മുഖ്യമന്ത്രി സ്ഥാനനാർഥി ഫഡ്നാവിസിനു വേണ്ടി. ജനാധിപത്യത്തിെൻറ പാതിരാക്കൊലയിൽ ഫഡ്നാവിസ് പങ്കാളിയാക്കിയതോ, 25,000 കോടിയുടെ മഹാരാഷ്ട്ര സ്റ്റേറ്റ് കോഒാപറേറ്റിവ് ബാങ്ക് കുംഭകോണത്തിലും ജലവിഭവ വകുപ്പിെൻറ ചുമതലയിൽ ഉപമുഖ്യമന്ത്രിയായിരിക്കെ, കോടികളുടെ അഴിമതി നടത്തിയതിലും പൊലീസിെൻറയും എൻഫോഴ്സ്മെൻറ്് വിഭാഗത്തിെൻറയും ആൻറികറപ്ഷൻ ബ്യൂറോയുടെയും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള അജിത് പവാറിനെയും. അങ്ങനെ പുതു ഇന്ത്യയുടെ വാചാടോപം നൂറ്റൊന്നാവർത്തിച്ചുതന്നെ കോൺഗ്രസിെൻറ പുതുതലമുറക്കുപോലും മനംപിരട്ടുന്ന ഇന്ദിരയുടെ പഴകിയഴുകിയ സ്വേച്ഛാവാഴ്ചക്കാലവും കടന്നാണ് മോദിയുടെയും ബി.ജെ.പിയുടെയും പോക്ക്. തടയിടാൻ നെട്ടല്ലുള്ള ഒരുപിടി മാധ്യമങ്ങളും ശക്തമായൊരു നീതിപീഠവും ഇന്ദിരയുടെ ഇരുണ്ട യുഗത്തിന് അന്ത്യം കുറിക്കാൻ രാജ്യത്തിെൻറ തുണക്കുണ്ടായിരുന്നു. എന്നാൽ, അരുൺ ഷൂരിമാരുടെ സ്ഥാനം അർണബുമാരും വി.ആർ. കൃഷ്ണയ്യർ, എച്ച്.ആർ ഖന്ന തുടങ്ങിയ ജസ്റ്റിസുമാരുടെ ഇടം രഞ്ജൻ ഗൊഗോയിമാരും കൈയടക്കുേമ്പാൾ കാര്യങ്ങൾ അധികാരത്തിെൻറ വഴിയെയല്ലാതെ മറ്റെങ്ങു പോകാൻ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.