''അടിയന്തരാവസ്ഥയുടെ ആ ഇരുണ്ട നാളുകൾ ഒരിക്കലും മറക്കാനാവില്ല. 1975 മുതൽ 1977 വരെയുള്ള ആ കാലഘട്ടം സ്ഥാപനങ്ങളുടെ വ്യവസ്ഥാപിതമായ തകർച്ചക്കാണ് സാക്ഷിയായത്. നമുക്ക് ഇന്ത്യയുടെ ജനായത്ത ചൈതന്യം ശക്തിപ്പെടുത്താൻ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കാം. നമ്മുടെ ഭരണഘടനാ മൂല്യങ്ങൾക്കനുസൃതമായി ജീവിക്കുമെന്ന് പ്രതിജ്ഞയെടുക്കാം.'' ജൂൺ 25ന്, ഇന്ദിര ഗാന്ധി സർക്കാർ പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥയുടെ 46ാം വാർഷികത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ച വാക്കുകളാണിവ. പ്രധാനമന്ത്രി എഴുതിയതുപോലെ, മറക്കരുതാത്തതാണ് അടിയന്തരാവസ്ഥ എന്ന കരാളകാലം. രാജ്യം സ്വാതന്ത്ര്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്കു ചുവടുമാറിയ 21 മാസങ്ങൾ. ജനാധിപത്യം മരവിച്ചു.
മൗലികാവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാതായി. ഒരിക്കലും മറക്കാനോ തിരിച്ചുവരാനോ അനുവദിക്കരുതാത്ത ആ നാളുകളെപ്പറ്റി പറയുന്ന പ്രധാനമന്ത്രി പക്ഷേ, രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ അത്യാചാരങ്ങൾക്ക് അധ്യക്ഷത വഹിക്കുകയല്ലേ ഇപ്പോൾ ചെയ്യുന്നത് എന്ന ചോദ്യം ഉയർത്തപ്പെട്ടത് സ്വാഭാവികമാണ്. അദ്ദേഹംതന്നെ സൂചിപ്പിച്ച ജനാധിപത്യത്തിെൻറ ''സ്പിരിറ്റ്'' ദുർബലമായത് അടിയന്തരാവസ്ഥക്കുശേഷം ആദ്യമാണ്. മനുഷ്യാവകാശലംഘനങ്ങൾ വ്യാപകം. പ്രതിപക്ഷത്തെ ഒതുക്കുന്നതും ദുർബലമാക്കുന്നതും സാധാരണം. ജനാധിപത്യ അവകാശങ്ങൾ പല തലങ്ങളിൽ നിഷേധിക്കപ്പെടുന്നു. ഇതെല്ലാം നാലരപ്പതിറ്റാണ്ട് മുമ്പത്തെ മറക്കരുതാത്ത ഓർമകളല്ല, വർത്തമാനകാലത്തിെൻറ പൊള്ളുന്ന യാഥാർഥ്യമാണ്. അതുകൊണ്ടുകൂടിയാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ വിചിത്രമായി തോന്നുന്നത്.
എല്ലാ വർഷവും ചടങ്ങുപോലെ അടിയന്തരാവസ്ഥയെ അപലപിക്കുന്നവർ ആ തെറ്റിൽനിന്ന് സ്വയം അകന്നുനിൽക്കുമെന്നാണ് സാധാരണനിലക്ക് പ്രതീക്ഷിക്കുക. മോദി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശരിയാണ്. എന്നാൽ, അടിസ്ഥാനപരമായി, അനുഭവതലത്തിൽ ആ കരാളരാത്രികൾ അകലെയല്ല. രാജ്യരക്ഷക്കായി നിയമത്തിൽ ചേർത്ത പഴുതുകൾ ഉപയോഗിച്ച് അമിതാധികാരം പ്രയോഗിക്കുക എന്നതാണ് അടിയന്തരാവസ്ഥയിൽ സംഭവിക്കുന്നത്. ഏകാധിപതികളും ഫാഷിസ്റ്റുകളുമെല്ലാം ജനാധിപത്യ സംവിധാനങ്ങളുപയോഗിച്ചാണ് ജനാധിപത്യത്തെ തകർക്കാറുള്ളത്. ഇന്ന് ഇന്ത്യയിൽ നടക്കുന്നതും ജനഹിതത്തിനും രാജ്യതാൽപര്യങ്ങൾക്കുംമേൽ ഒരു ചെറുവിഭാഗത്തിെൻറ ഇച്ഛ പ്രയോഗിക്കുകയും അതിന് നിയമപരിരക്ഷ ഉറപ്പാക്കുകയുമാണ്. ആ നിലക്ക്, പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രയോഗത്തിൽ അടിയന്തരാവസ്ഥയുടെ ആവർത്തനമാണിത്.
അന്ന് തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയിരുന്നു; ഇന്ന് തെരഞ്ഞെടുപ്പുകൾ നടക്കുേമ്പാഴും വിശ്വാസ്യത കുറഞ്ഞു. പൗരാവകാശങ്ങൾ അന്നെത്തപ്പോലെ ഇന്നും ഭീഷണി നേരിടുന്നു; വിയോജിപ്പും പ്രതിേഷധവുംപോലും രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുന്നു. ജനാധിപത്യത്തിെൻറ അവിഭാജ്യഭാഗമായ പ്രതിപക്ഷം പ്രത്യക്ഷമായും പരോക്ഷമായും തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൂറുമാറ്റങ്ങളിലൂടെ ജനഹിതം അട്ടിമറിക്കുന്ന സംഭവങ്ങൾ പതിവാകുന്നു. അന്നത്തെപ്പോലെ, ഒരുപക്ഷേ, അന്നത്തേക്കാൾ ഫലപ്രദമായും ക്രമപ്രവൃദ്ധമായും മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. കുനിയാൻ പറഞ്ഞപ്പോൾ ഇഴഞ്ഞു എന്ന് അടിയന്തരാവസ്ഥക്കാലത്തെപ്പറ്റി എൽ.കെ. അദ്വാനി പറഞ്ഞെങ്കിൽ ഇന്ന് വിധേയമാധ്യമങ്ങൾ ജനാധിപത്യധ്വംസനത്തിന് അരുനിൽക്കുകകൂടിയാണ്.
ജനാധിപത്യം അന്നത്തേക്കാൾ ദുർബലമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ. അന്ന് ഇന്ദിരക്കു ചുറ്റുമുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് ജനാധിപത്യം അട്ടിമറിച്ചത്. ഇന്ന് വിപുലമായ ഒരു അധോരാഷ്ട്രം (ഡീപ്സ്റ്റേറ്റ്) അധികാരത്തിെൻറ മർമസ്ഥാനങ്ങൾ കൈയടക്കിയിരിക്കുന്നു. ഭരണഘടനയെ നോക്കുകുത്തിയാക്കി ഭരണകൂടത്തെ പിന്തുണക്കാൻ ഐ.ബിയും എൻ.ഐ.എയും റിസർവ് ബാങ്കും മാത്രമല്ല, ഇലക്ഷൻ കമീഷനും ജുഡീഷ്യറിയും വരെ മടിക്കാത്ത അവസ്ഥ അടിയന്തരാവസ്ഥയല്ല, 'അടിയന്തരാവസ്ഥ പ്ലസ്' ആണ്.
പൗരത്വം ഇല്ലാതാക്കുേമ്പാഴും സംസ്ഥാന പദവി ന്യായരഹിതമായി എടുത്തുമാറ്റുേമ്പാഴും ജനവിരുദ്ധരായ അഡ്മിനിസ്ട്രേറ്റർമാർ അരങ്ങുവാഴുേമ്പാഴും ആൾക്കൂട്ടങ്ങളെ അഴിച്ചുവിടുേമ്പാഴും വേണ്ടപ്പെട്ടവർക്ക് ശിക്ഷാമുക്തിയും അനഭിമതർക്ക് അന്യായതടങ്കലും നടപ്പുരീതിയാകുേമ്പാഴും ജനാധിപത്യ തകർച്ച പഴങ്കഥയെന്നു പറയാൻ എങ്ങനെ കഴിയും? മതന്യൂനപക്ഷങ്ങളും ദലിതരും കർഷകരും ദരിദ്രരും ഭീതിയിലായ കാലമെങ്ങനെ ജനാധിപത്യകാലമാകും? പാവപ്പെട്ടവർ കൂടുതലായി പട്ടിണിയിലേക്ക് തള്ളപ്പെടുേമ്പാഴും കോർപറേറ്റ് കൊള്ള തുടരുന്നത് എങ്ങനെ ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണമാകും? പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്: ജനാധിപത്യത്തിെൻറ ''സ്പിരിറ്റ്'' ശക്തിപ്പെടണം. അത്, പക്ഷേ, തുടങ്ങേണ്ടത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.