ആറുവർഷം മുമ്പ് ആഫ്രിക്കൻ വൻകരയെ പിടിച്ചുകുലുക്കിയ ‘ഇബോള ദുരന്ത’ത്തെ പലതരത് തിലും ഓർമപ്പെടുത്തുന്നുണ്ട് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയും (കോവിഡ് -19). ഇബോള ബാധ ിച്ച 29,000ത്തോളം ആളുകളിൽ പതിനൊന്നായിരത്തിൽപരം പേർ മരണപ്പെട്ടുവെന്നാണ് ലോകാരോഗ ്യ സംഘടനയുടെ കണക്ക്. ഇക്കഴിഞ്ഞ ഡിസംബർ അവസാനവാരം ചൈനയിലെ വുഹാനിൽ ആദ്യമായി സ്ഥി രീകരിക്കപ്പെട്ട കോവിഡ്-19, ഇന്ത്യയടക്കം 93 രാജ്യങ്ങളിൽ ഇതിനകം റിപ്പോർട്ട് ചെയ്യപ് പെട്ടു.
ലക്ഷത്തിൽപരം പേർക്ക് കോവിഡ് ബാധയേറ്റുവെന്നാണ് പറയുന്നത്. ഇതിൽ 3410 പേർ മരണപ്പെടുകയും ചെയ്തു. കോവിഡിെൻറ പ്രഭവകേന്ദ്രമായ ചൈനയിലാണ് ഏറ്റവും കൂടുതൽ പേ ർ മരണത്തിന് കീഴടങ്ങിയത് -3042 പേർ. ഇപ്പോൾ മറ്റു വൻകരകളിലേക്കും വൈറസ് പടർന്നതോടെ ലോകം വലിയൊരു ആരോഗ്യ അടിയന്തരാവസ്ഥയുടെ പടുകുഴിയിലേക്ക് വഴുതിവീണിരിക്കുകയാണ്. ഇറ്റലിയിൽ 149ഉം ഇറാനിൽ 124ഉം ആളുകൾ മരണപ്പെട്ടു. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ഈ രാജ്യങ്ങളിലെ മരണങ്ങളത്രയും സംഭവിച്ചതെന്നറിയുേമ്പാഴാണ് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുക. ഇൗ വസ്തുതകളെല്ലാം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടനയും ആരോഗ്യ പ്രവർത്തകരുമെല്ലാം നിരന്തരമായി ജാഗ്രത നിർദേശങ്ങൾ പുറെപ്പടുവിച്ചുകൊണ്ടിരിക്കുന്നത്.
ഈ വൈറസിനെതിരെ ഇനിയും കൃത്യമായ മരുന്നും ചികിത്സയും കണ്ടുപിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, ലഭ്യമായ അറിവുകളും സങ്കേതങ്ങളും ഉപയോഗിച്ച് വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ പ്രതിരോധമാർഗങ്ങൾ അവലംബിക്കുക എന്നതുമാത്രമാണ് മുന്നിലുള്ള വഴി. നമ്മുടെ ശാസ്ത്രസമൂഹം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. അതിെൻറ ഭാഗമായാണ് വിമാന യാത്ര നിയന്ത്രണം, ആളുകളുടെ ഒത്തുകൂടൽ ഒഴിവാക്കൽ തുടങ്ങി രോഗം പടരാതിരിക്കാനുള്ള വിവിധ ജാഗ്രത നിർദേശങ്ങൾ അവർ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. 31 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ച രാജ്യത്തെ അധികാരികൾ ഈ നിർദേശങ്ങളോട് പുറം തിരിഞ്ഞിരിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്നു അവരുടെ സമീപനങ്ങളും പ്രസ്താവനകളും.
കൊറോണയുടെ രണ്ടാം വരവാണ് യഥാർഥത്തിൽ നമ്മുടെ രാജ്യത്തെ ഇത്രമേൽ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ആദ്യ വരവ് കേരളത്തിലായിരുന്നുവല്ലോ. അന്ന് ചൈനയിൽനിന്ന് ഇവിടെയെത്തിയവരോ അല്ലെങ്കിൽ അവരുമായി ഏതെങ്കിലും തരത്തിൽ ബന്ധം പുലർത്തിയവരോ ആയ നൂറുകണക്കിന് ആളുകളെ നിരീക്ഷിക്കുകയും അതിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ലഭ്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവിടത്തെ ആരോഗ്യവകുപ്പ് കാര്യക്ഷമമായി പണിയെടുത്തപ്പോൾ മൂന്നു പേരും രോഗമുക്തി നേടി.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ‘നിപ’യെ വിജയകരമായി പ്രതിരോധിച്ചതുപോലെ കോവിഡിനെയും കെട്ടുകെട്ടിച്ച് കേരളം ഒരിക്കൽകൂടി മാതൃക കാണിച്ചു. എന്നാലിപ്പോൾ ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടപ്പോൾ കേരളം കാണിച്ച ജാഗ്രതകളൊന്നും കാണുന്നില്ല. ആരോഗ്യമന്ത്രി ഹർഷ് വർധെൻറ പ്രസ്താവനകളിലടക്കം ഒരുതരം നിസ്സംഗമനോഭാവം പ്രകടമാണ്. അല്ലെങ്കിലും കൊറോണ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. ആ സമയത്ത് കൊറോണക്ക് വിവിധ വൈദ്യശാഖകളിൽ ഫലപ്രദമായ ചികിത്സയുണ്ടെന്ന സിദ്ധാന്തം അവതരിപ്പിച്ച് ആയുഷ് മന്ത്രാലയം ദൗത്യം നിർവഹിച്ചതോടെ ഈ വിഷയത്തിലുള്ള ഇടപെടൽ പൂർണമായും നിർത്തിവെച്ചു കേന്ദ്രസർക്കാർ.
പൗരത്വപ്രക്ഷോഭത്തിെൻറ ഭാഗമായി ഉയർന്നുകൊണ്ടിരുന്ന ശാഹീൻബാഗ് സമരപ്പന്തലുകളെ എങ്ങനെ പൊളിക്കാം, ഡൽഹി നിയമസഭ തെരഞ്ഞടുപ്പിൽ കെജ്രിവാളിനെ തകർത്തെറിയുന്ന വിധമെന്തായിരിക്കണം തുടങ്ങിയ അന്വേഷണങ്ങളിലായിരുന്നു അന്നേരം അവർ. ഹിന്ദുത്വയുടെ ഏറ്റവും വലിയ ആയുധമായ വിദ്വേഷപ്രചാരണമായിരുന്നു ഇതിനുള്ള വഴിയെങ്കിൽ, അതേ പ്രത്യയശാസ്ത്രം കുറച്ചുകാലമായി ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്ന ‘ശാസ്ത്ര സിദ്ധാന്തങ്ങൾ’ ഉപയോഗിച്ചാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്ര ഭരണകൂടം കോവിഡ് -19നെ പ്രതിരോധിക്കാനൊരുങ്ങുന്നത്.
നിയമനിർമാണ സഭാംഗങ്ങൾ അടക്കമുള്ള ബി.ജെ.പി നേതാക്കൾ കോവിഡ്-19 പ്രതിരോധത്തിനായി ഗോമൂത്ര ചികിത്സ ഉപദേശിച്ച സംഭവം കഴിഞ്ഞദിവസം പാർലമെൻറിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഗോമൂത്രം കുടിക്കുകയും ‘ചാണക കേക്ക്’ കഴിക്കുകയും ചെയ്താൽ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാമെന്നാണ് സംഘ്പരിവാർ ശാസ്ത്രവാദികളുടെ അവകാശവാദം. ഇതിനായി പ്രത്യേക ‘കൊറോണ പ്രതിരോധ ഗോമൂത്ര-ചാണക സൽക്കാര’ത്തിന് ഒരുങ്ങുകയാണ് ഹിന്ദുമഹാസഭ പോലുള്ള സംഘ്പരിവാർ പ്രസ്ഥാനങ്ങൾ.
ഇതേ ‘ഗോമൂത്ര-ചാണക സിദ്ധാന്തങ്ങൾ’ മുൻ വർഷങ്ങളിലെ ശാസ്ത്ര കോൺഗ്രസുകളിൽ നാം കേട്ടതാണ്. അതിനെ പ്രയോഗവത്കരിക്കാനുള്ള അവസരമായിട്ടാണ് ഇപ്പോഴത്തെ കൊറോണബാധയെ ഇക്കൂട്ടർ കാണുന്നതെങ്കിൽ പിന്നെ ആശുപത്രികളടക്കമുള്ള ആരോഗ്യ രക്ഷാ സംവിധാനങ്ങൾ അടച്ചുപൂട്ടുകയേ നിർവാഹമുള്ളൂ. കോവിഡ്-19 കൂടുതലായി വ്യാപിക്കാതിരിക്കാൻ ലോകരാഷ്ട്രങ്ങൾ പലതരത്തിലുള്ള മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടിരിക്കയാണ്. സൗദി അറേബ്യ ഉംറ തീർഥാടനംതന്നെ മാറ്റിവെച്ചിരിക്കുന്നു.
ആളുകൾ ഒത്തുകൂടുന്ന ആരാധനാലയങ്ങളിൽപോലും നിയന്ത്രണങ്ങൾ വന്നിരിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേരളത്തിലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകൻ ആറ്റുകാൽ പൊങ്കാലക്കും ഇവ്വിധം നിയന്ത്രണം വേണമെന്ന് പറഞ്ഞപ്പോൾ മുൻ ഐ.പി.എസുകാരൻ അതിനെ നേരിട്ടതെങ്ങനെയായിരുന്നുവെന്ന് നാം കണ്ടു. ഹിന്ദുത്വയുടെ ‘ശാസ്ത്ര ബോധം’ നെഞ്ചിലേറ്റിയവർക്ക് ഇങ്ങനെയൊക്കെ പ്രതികരിക്കാനേ കഴിയൂ എന്നത് വേറെ കാര്യം. ലോകത്തിനുമുന്നിൽ നമ്മെ നാണം കെടുത്തുന്നുവെന്നു മാത്രമല്ല ഈ സമീപനങ്ങളുടെ പ്രശ്നം; മറിച്ച്, വലിയൊരു വിപത്തിന് കാരണമായ ഒരു വൈറസിെൻറ വാഹകർകൂടിയായി മാറുകയാണ് നമ്മുടെ രാജ്യവും ജനതയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.