തു​ര​ങ്ക​പാ​ത ദു​ര​ന്തം ഭ​ര​ണ​കൂ​ട നി​ർ​മി​ത​മാ​ണ്

തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യും മ​തി​യാ​യ വി​ദ​ഗ്ദ്ധ പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​തെ​യു​മാ​ണ് ക​ള്ളാ​ടി - ആ​ന​ക്കാം​പൊ​യി​ൽ തു​ര​ങ്ക​പാ​ത പ​ദ്ധ​തി​ക്കു​ള്ള പാ​രി​സ്ഥി​തി​ക അ​നു​മ​തി സം​ഘ​ടി​പ്പി​ച്ചെ​ടു​ത്ത​ത്. അ​തി​നാ​ൽ തു​ര​ങ്ക​ത്തി​ന്റെ പ​ണി തു​ട​ങ്ങ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ​യും സ​മീ​പി​ച്ചി​രു​ന്നു. ഫ​ല​മി​ല്ലെ​ന്ന് ക​ണ്ട​പ്പോ​ൾ സ​മി​തി കേ​ര​ള ഹൈ​കോ​ട​തി​യി​ലേ​ക്ക് നീ​ങ്ങി. ഹ​ർ​ജി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും, തു​ര​ങ്കം ‘‘ഇ​ന്ത്യ​യു​ടെ ലൈ​ഫ് ലൈ​നാ​ണ്’’ എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​വും അ​പ്പീ​ൽ ത​ള്ളി​ക്ക​ള​യു​ക​യാ​ണു​ണ്ടാ​യ​ത്.

പ്ര​ദേ​ശം അ​തീ​വ പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ല​യാ​ണെ​ന്നും, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും ആ​ക്കം കൂ​ട്ടു​മെ​ന്നും ശാ​സ്ത്ര​ജ്ഞ​രും പ​രി​സ്ഥി​തി വി​ദ​ഗ്ദ്ധ​രും ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം അ​വ​ഗ​ണി​ച്ച് അ​സാ​ധാ​ര​ണ​മാ​യ ധൃ​തി​യോ​ടെ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. ‘‘മ​തി​യാ​യ പ​രി​സ്ഥി​തി പ​ഠ​ന​ത്തി​നു ശേ​ഷം മാ​ത്ര​മേ തു​ര​ങ്ക​നി​ർ​മാ​ണം ന​ട​ത്താ​വൂ’’ എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ ശ​ഠി​ച്ചി​രു​ന്ന ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യും ഭ​ര​ണം ല​ഭി​ച്ച​തോ​ടെ നി​ല​പാ​ടി​ൽ അ​യ​വ് വ​രു​ത്തി.

വി​വേ​ക​ശൂ​ന്യ​മാ​യ മെ​ഗാ പ്രോ​ജ​ക്ട്

ഇ​പ്പോ​ൾ സം​ഭ​വി​ച്ച​ത് ഒ​രു ‘മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​മാ​ണ്’ എ​ന്ന കൃ​ഷി​മ​ന്ത്രി​യും സ്ഥ​ലം എം.​എ​ൽ.​എ​യു​മാ​യ അ​ഡ്വ. ടി. ​സി​ദ്ദീ​ഖി​ന്റെ പ്ര​സ്താ​വ​ന, സ​ക​ല കു​റ്റ​ങ്ങ​ളും ക​രാ​ർ ക​മ്പ​നി​യു​ടെ ത​ല​യി​ൽ കെ​ട്ടി​വെ​ച്ച് തു​ര​ങ്ക​നി​ർ​മാ​ണ​ത്തി​ന് മു​ട​ക്കം വ​രാ​തി​രി​ക്കാ​ൻ വേ​ണ്ടി​യു​ള്ള​താ​ണ്. ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത് വെ​റു​മൊ​രു മ​ൺ​കൂ​ന​യി​ല​ല്ല, മ​റി​ച്ച് മ​ല​യു​ടെ മു​ക​ളി​ലാ​ണ്. തു​ര​ങ്ക നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ൻ​തോ​തി​ൽ മ​ല​യി​ടി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ പ്ര​ക​മ്പ​ന​മാ​ണ് മ​ല​യി​ടി​ഞ്ഞ് മ​ണ്ണ് കു​ത്തി​യൊ​ലി​ച്ച് താ​ഴേ​ക്ക് പ​തി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ടെ എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത ചെ​റു​തും വ​ലു​തു​മാ​യ മ​ണ്ണി​ടി​ച്ചി​ലു​ക​ളും ഉ​രു​ൾ​പൊ​ട്ട​ലു​ക​ളു​മാ​ണ് തു​ര​ങ്കം ക​ട​ന്നു​പോ​കു​ന്ന കാ​മ​ൽ ഹം​പ് മ​ല​നി​ര​ക​ളു​ടെ കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മു​ള്ള ച​രി​വു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. സ​മീ​പ​കാ​ല​ത്ത് പു​ത്തു​മ​ല, ചൂ​ര​ൽ​മ​ല, ചെ​മ്പ്ര മ​ല എ​ന്നി​വ​ട​ങ്ങ​ളി​ലും പ​ടി​ഞ്ഞാ​റ​ൻ ച​രി​വി​ലു​ള്ള ക​വ​ള​പ്പാ​റ, പാ​താ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​മു​ണ്ടാ​യ ദു​ര​ന്ത​ങ്ങ​ളി​ൽ നൂ​റു​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ജീ​വ​നാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​ത്ത​ര​മൊ​രു അ​പ​ക​ട​മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് 2500 കോ​ടി രൂ​പ ചെ​ല​വി​ട്ട്, വ​യ​നാ​ടി​ന് കാ​ര്യ​മാ​യ ഒ​രു ഗു​ണ​വും ചെ​യ്യാ​ത്ത ഒ​രു മെ​ഗാ പ്രോ​ജ​ക്ട് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച​ത്.

വ​യ​നാ​ട്ടി​ലേ​ക്കു​ള്ള പ്ര​ധാ​ന മാ​ർ​ഗ​മാ​യ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഈ ​തു​ര​ങ്കം പ​രി​ഹ​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ശു​ദ്ധ ഭോ​ഷ്കാ​ണ്. നി​ല​വി​ലു​ള്ള അ​ഞ്ച് ചു​രം റോ​ഡു​ക​ൾ വീ​തി​കൂ​ട്ടി ബ​ല​പ്പെ​ടു​ത്തു​ക​യും, അ​വ ആ​ധു​നി​ക​വ​ൽ​ക്ക​രി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ വാ​ഹ​ക​ശേ​ഷി തി​ട്ട​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി ആ​ദ്യം ചെ​യ്യേ​ണ്ട​ത്. അ​തി​ന് ഈ ​ദു​ര​ന്ത​പാ​ത​ക്കാ​യി ചെ​ല​വി​ടു​ന്ന തു​ക​യു​ടെ പ​ത്തി​ലൊ​ന്ന് മാ​ത്രം മ​തി​യാ​കും.

തു​ര​ങ്കം വ​യ​നാ​ടി​ന്റെ ടൂ​റി​സം സാ​ധ്യ​ത​ക​ളെ പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന വാ​ദ​വും നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല. സ​ഞ്ചാ​രി​ക​ൾ വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത് ഇ​വി​ടു​ത്തെ വ​ന്യ​ജീ​വി​ക​ളെ​യും പ​ച്ച​പ്പി​നെ​യും ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളെ​യും മ​ല​യും ത​ണു​പ്പും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യെ​യും അ​നു​ഭ​വി​ച്ച​റി​യാ​നാ​ണ്. തു​ര​ങ്ക​പാ​ത രൂ​പ​പ്പെ​ടു​ന്ന​തോ​ടെ വ​യ​നാ​ടി​ന്റെ അ​തീ​വ ലോ​ല​മാ​യ പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ​യും കാ​ലാ​വ​സ്ഥ​യു​മെ​ല്ലാം ത​കി​ടം മ​റി​യും.

വാ​സ്ത​വ​ത്തി​ൽ ക​ള്ളാ​ടി​യി​ൽ തു​ര​ങ്ക​ത്തി​നാ​യി പാ​റ തു​ര​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​പോ​ലു​മി​ല്ല; പാ​റ​യി​ലേ​ക്ക് എ​ത്താ​നു​ള്ള മ​ണ്ണു​മാ​റ്റ​ൽ ന​ട​പ​ടി​ക​ൾ മാ​ത്ര​മേ ഇ​പ്പോ​ൾ ന​ട​ന്നി​ട്ടു​ള്ളൂ. പാ​റ തു​ര​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ട​ൺ അ​വ​ശി​ഷ്ട​ങ്ങ​ളും മ​ണ്ണും കൂ​ടി കു​ന്നു​കൂ​ടു​മ്പോ​ൾ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ എ​ന്തൊ​ക്കെ അ​ന​ർ​ത്ഥ​ങ്ങ​ളാ​വും സം​ഭ​വി​ക്കു​ക!

തു​ര​ങ്ക​ത്തി​ന്റെ പ​ടി​ഞ്ഞാ​റേ മു​ഖ​ത്തു​ള്ള മ​ല​ഞ്ച​രി​വു​ക​ൾ വ​യ​നാ​ട്ടി​ലു​ള്ള​തി​നേ​ക്കാ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വി​ധം ദു​ർ​ബ​ല​മാ​ണ്. മ​റി​പ്പു​ഴ​യു​ടെ ഓ​ര​ത്ത് കൂ​ട്ടി​യി​ട്ട മ​ൺ​കൂ​ന​യും പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ഴ​ക്കാ​ല​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ കു​ത്തി​യൊ​ലി​ച്ച് ര​ണ്ട് കി​ലോ​മീ​റ്റ​ർ താ​ഴെ​യു​ള്ള പ​ള്ളി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​തു​ര​ങ്ക​മു​ഖ​ത്ത് വ​ൻ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണൊ​ലി​പ്പു​മു​ണ്ടാ​കു​മെ​ന്ന് ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​മു​ണ്ട്.

അ​തു​കൊ​ണ്ട് ക​ള്ളാ​ടി​യി​ൽ സം​ഭ​വി​ച്ച​തി​നെ വെ​റു​മൊ​രു ‘മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്തം’ എ​ന്ന് ല​ളി​ത​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. ഇ​ത് ഭ​ര​ണ​കൂ​ട​ത്തി​നും ജു​ഡീ​ഷ്യ​റി​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ദു​ര​ന്ത​മാ​ണ്. ഇ​തി​ലും ഭ​യാ​ന​ക​മാ​യ ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​ന് മു​ൻ​പ് തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള ആ​ർ​ജ്ജ​വ​വും ധൈ​ര്യ​വും കേ​ര​ള സ​ർ​ക്കാ​രി​നു​ണ്ടോ എ​ന്ന​താ​ണ് ഇ​നി അ​റി​യേ​ണ്ട​ത്.

(ലേ​ഖ​ക​ൻ വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി അ​ധ്യ​ക്ഷ​നാ​ണ്)

Tags:    
News Summary - The tunnel is a disaster relief building.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.