??????? ??. ????????? ???????? 2020 ?? ?????? ????????? ?????????????????

ലോകപരിചരണം ആരോഗ്യത്തിലേക്ക്....

Nursing the World to Health എന്നതാണ് ഇൻറർനാഷനൽ കൗൺസിൽ ഓഫ് നഴ്സസ് അംഗീകരിച്ച ഈ വർഷത്തെ നഴ്സസ് ദിനത്തി​​െൻറ തീം. പരിചരിക്കുന്നു ലോകത്തെ ആരോഗ്യത്തിലേക്ക് എന്ന വാക്കുകളെ പരിചരിക്കുന്നു നാടിനെ ആരോഗ്യത്തിലേക്ക് എന്നും പറയാം. മലയാളത്തിൽ ചെറുതായൊന്ന് മാറ്റി ഇങ്ങനെ വിശേഷിപ്പിക്കാം. ലോകപരിചരണം ആരോഗ്യത്തിലേക്ക്....

ലോകം ‘ കൊറോണ’ രോഗ വ്യാപനത്തിനെതിരെ പടപൊരുതുന്ന ഈ സാഹചര്യത്തിൽ ഈ തീമി​​െൻറ പ്രസക്തി വളരെ വലുതാണ്. ലോകം മുഴുവനുള്ള നഴ്സുമാർ ഉൾപ്പെ​െട ആരോഗ്യ പ്രവർത്തകരും ഭരണകൂടങ്ങളും എല്ലാം ​െകാറോണക്കെതിരായ പോരാട്ടത്തിലാണ്. നഴ്സുമാരുടെ പ്രാധാന്യവും അർപ്പണ മനോഭാവവും സേവന സന്നദ്ധതയും ഉറക്കെയുറക്കെ പറയുന്ന ഈ സമയത്താണ് ഈ വർഷത്തെ നഴ്സസ് ദിനം ആഘോഷങ്ങളില്ലാതെ കടന്നുവരുന്നത്. 

ഇൻറർനാഷനൽ കൗൺസിൽ ഓഫ് നഴ്സസി​​െൻറ കണക്കു പ്രകാരം ലോകത്താകമാനം ഏകദേശം 20 മില്ലൺ നഴ്സസ് ജോലി ചെയ്യുന്നു. ഓരോ നഴ്സും നമുക്ക് പ്രതീക്ഷയുടെ, സേവനത്തി​​െൻറ, ആത്മധൈര്യത്തി​​െൻറ പ്രതീകങ്ങളാണ്. അവർ വേദനയിൽ നമുക്ക് അശ്വാസമാകുന്നു, വീഴ്ചയിൽ താങ്ങാവുന്നു. നമ്മുടെ ആദ്യ ശ്വാസത്തിലും അവസാന ശ്വാസത്തിലും സാക്ഷിയാകുന്നു. അവർ നമ്മുടെ ജീവിതത്തിലെ ഏറ്റവും ആവശ്യ സമയത്ത് തണലാകുന്നു. അതെ, അവർ പരിചരിക്കുകയാണ്, അവരുടെ വേദന മറന്ന... അവരുടെ അവശത മറന്ന്...അവരുടെ സ്വാകാര്യ ദുഃഖങ്ങൾ മറന്ന്...നമ്മളെ... ലോകത്തെ... പ്രതികൂല സാഹചര്യങ്ങളിൽ സ​ൈധര്യം മുന്നോട്ട് വന്ന് പ്രവർത്തിക്കുന്നവരെയാണ് നാം “ ഹീറോസ്’’ എന്ന് വിളിക്കുന്നത്. ആ അർഥത്തിൽ ഓരോ നഴ്സുമാരും റിയൽ ഹീറോസ് ആണ്. അവർ ഭയപ്പെട്ടാൽ നമ്മുടെ അവസ്ഥ എന്താകും? അവർ പോരാടുകയാണ് ലോകത്തെവിടെയായാലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി.

ദേശ, ഭാഷ, രാഷ്​ട്ര ഭേദമില്ലാതെ കർമനിരതരായി അവർ പ്രവർത്തിക്കുന്നു. സ്വന്തം ജീവൻപോലും തൃണവത്ഗണിച്ച്​. നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ ജീവത്യാഗം ചെയ്ത മലയാളിയുടെ അത്മനൊമ്പരമായി മാറിയ സിസ്​റ്റർ ലിനിയും കൊറോണ രോഗികൾ ഉൾപ്പെടെയുള്ളവരെ പരിചരിക്കുന്നതിനിടെ ജീവൻ നഷ്​ടപ്പെട്ട നഴ്സുമാരും നമുക്ക് ഹീറോസ് ആണ്. അവരുടെ ജീവത്യാഗത്തിന് മുന്നിൽ നമുക്ക് പ്രണമിക്കാം, അവരുടെ കുടുംബങ്ങൾക്ക് നമുക്ക് കരുതലാകാം.

ലോകത്ത് എവിടെയായാലും നഴ്സുമാർക്ക്​ ഒരു മുഖമേയുള്ളു, സേവനത്തി​​െൻറ. അവരുടെ നിസ്വാർഥ സേവനത്തിനും സ്​നേഹത്തിനും നമുക്ക് തിരിച്ചു നൽകാം കരുതലി​​െൻറ, സ്നേഹത്തി​​െൻറ, ബഹുമാനത്തി​​െൻറ കരങ്ങൾ. നമ്മുടെ ഹൃദയത്തോട് ചേർക്കാം അവരെ. നമുക്ക് നമിക്കാം...

നമുക്കായി ജീവൻ നഷ്​ടപ്പെടുത്തിയവരെ.... നമുക്കായി ജീവൻ ത്യജിക്കാൻ  തയാറായവരെ...നമുക്കായി ജീവിക്കുന്നവരെ ...അതെ. നഴ്​സുമാർ കർമനിരതരാണ് നമുക്കായി...ലോകത്തിനായി.


 

Tags:    
News Summary - International Nurses Day Story -Malayalam articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.