ആരോഗ്യകരമായ കുടുംബജീവിതവും കരിയറും ഒന്നിച്ചുകൊണ്ടുപോവുന്ന സ്ത്രീഅനുഭവങ്ങളെ ലേഖനം ചില ലളിത സമവാക്യങ്ങളിലൊതുക്കുന്നുണ്ട്. കുടുംബം, അതിനകത്തെ പുരുഷാധികാരം എന്നിവയെക്കുറിച്ച് പലതലങ്ങളിൽ ചർച്ചകൾ നടക്കാറുണ്ടെങ്കിലും നമ്മുടെ പൊതുഇടങ്ങൾ സ്ത്രീജീവിതത്തോട് എത്രത്തോളം ചേർന്നുനിൽക്കുന്നുണ്ട് എന്നത് ആരാലും അധികം പരിശോധിക്കപ്പെടാത്തവിഷയമാണ്.
പൊതു/സ്വകാര്യ /സംഘടിത/അസംഘടിത മേഖലകൾ ഏതെടുത്താലും പുരുഷനുവേണ്ടി രൂപകൽപന ചെയ്യപ്പെട്ടത് എന്നതിൽനിന്ന്നമ്മുടെ പൊതുതൊഴിൽ ഇടങ്ങൾ ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല. ആർത്തവം, ഗർഭം, പ്രസവം തുടങ്ങിയ ജൈവിക പ്രക്രിയകൾ മുഴുവൻ മനുഷ്യരാശിയുടെയും സങ്കീർണതയെ പ്രതിഫലിപ്പിക്കുന്നവയാണ്. എന്നാൽ, പുരുഷകേന്ദ്രീകൃത സമൂഹത്തിൽ ഇവ സ്ത്രീകളുമായിമാത്രം ബന്ധപ്പെട്ട, അപ്രധാനവും അപ്രസക്തവുമായ ഇടപാടുകളായാണ് പരിഗണിക്കപ്പെടുന്നത്. പുരുഷന്റേതിൽനിന്ന് വ്യത്യസ്തമായ ജൈവികസവിശേഷതകളിൽ അദൃശ്യമാക്കാൻ കഴിയുന്നവയെ അദൃശ്യമാക്കിക്കൊണ്ടോ ഗർഭം, മുലയൂട്ടൽ തുടങ്ങിയവയെ മാറ്റിവെച്ചുകൊണ്ടോ ഒക്കെ ഈ ബാധ്യതകളില്ലാത്ത പുരുഷ സഹപ്രവർത്തകനുമായി മത്സരിക്കുമ്പോഴാണ്നിലവിലെ തൊഴിൽ/വിദ്യാഭ്യാസമേഖലകളിൽ സ്ത്രീകൾക്ക് വിജയത്തിന്റെ നേരിയ സാധ്യതയെങ്കിലുമുള്ളത്.
പ്രജനനം, ശിശുപരിപാലനം എന്നിവക്കായി തൊഴിലിൽനിന്നോ പഠനത്തിൽനിന്നോ ഇടവേളയെടുക്കുന്നവൾക്ക് ഇതേമേഖലകളിലേക്കുള്ള തിരിച്ചുവരവ് ഒട്ടുംഎളുപ്പമല്ല എന്നതുകൊണ്ടുതന്നെ ഗർഭധാരണം വൈകിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. ആരോഗ്യകരമായ ഗർഭധാരണത്തിന് ഏറ്റവും ഉചിതമായപ്രായം ഇരുപതുകളും മുപ്പതുകളുടെ ആദ്യവർഷങ്ങളുമാണ്. വിദ്യാഭ്യാസം, തൊഴിൽ എന്നിവയെ സംബന്ധിച്ച ഏറ്റവും നിർണായകമായ സമയം കൂടിയാണിത്. സ്വാഭാവികമായും മിക്കവർക്കും തൊഴിൽ /കുടുംബം ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കേണ്ടിവരുന്നു. ഏതെങ്കിലും ഒന്നിന് മുൻഗണന നൽകുേമ്പാൾ അസാധ്യമോ ഏറെ കടമ്പകൾ കടന്നുമാത്രം എത്തിച്ചേരാനാവുന്ന ഒരുലക്ഷ്യസ്ഥാനമോ ആയി രണ്ടാമത്തേത് മാറുന്നു.
ഇനി ലേഖിക അഭിപ്രായപ്പെടുന്നതുപോലെ രണ്ടുംകൂടിചെയ്യാൻ തീരുമാനിക്കുന്ന സ്ത്രീകൾക്ക് ഇവ ബാലൻസ്ചെയ്യാൻ താൽപര്യവുംനിശ്ചയദാർഢ്യവും മാത്രം മതിയോ? വ്യവസ്ഥാപരമായ അസമത്വങ്ങളെ / അനീതികളെ വ്യക്തിപരമായ ശേഷികൊണ്ട്നേരിടാനാവും എന്ന ലളിതസമവാക്യം വ്യവസ്ഥയിൽ /സാമൂഹികഘടനയിൽഅന്തർലീനമായിരിക്കുന്ന വിവേചനത്തെയും അധികാരക്രമത്തെയും അദൃശ്യവത്കരിക്കുന്നതോടൊപ്പം അതിനെ നേരിടേണ്ടതിന്റെ ഉത്തരവാദിത്തം വ്യക്തികളിൽ ഏൽപ്പിക്കുകയുംചെയ്യുന്നു. വ്യവസ്ഥാപരമായ വിവേചനങ്ങൾ സാമൂഹികവും രാഷ്ട്രീയപരവുമായി പ്രശ്നവത്കരിക്കപ്പെടേണ്ടതുണ്ട്.
ദിവസങ്ങൾമാത്രം പ്രായമായ കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിച്ച് വിദേശത്തേക്ക്ജോലിക്ക്പോവുന്ന സ്ത്രീകൾ, മെറ്റേണിറ്റിലീവ് തികയാതെവന്നപ്പോൾ രാജിവെക്കേണ്ടിവന്ന സ്ത്രീകൾ, ഗർഭിണിയാണ് എന്നത് മറച്ചുവെച്ച് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടിവരുന്ന സ്ത്രീകൾ ഒന്നും നിശ്ചയദാർഢ്യവും താൽപര്യവും ഇല്ലാത്തവരല്ല, മറിച്ച് വ്യവസ്ഥയാൽ തോൽപ്പിക്കപ്പെട്ടവരാണ്.
മൾട്ടി ടാസ്കിങ്ചെയ്യുന്ന സ്ത്രീകളെ പൊതുവെ സൂപ്പർവുമൺ എന്ന് വിളിക്കാറുണ്ട്. ജോലി/ കുടുംബം ബാലൻസ്ചെയ്യാൻ അത്യധ്വാനം ചെയ്യേണ്ടിവരുന്നവരാണ് ഈ വിശേഷണത്തിന്പൊതുവെ പാത്രമാവാറുള്ളത്. ഒരു അതിമാനുഷ എന്ന കാൽപനികവത്കരിക്കുന്നതുവഴി യഥാർഥത്തിൽ അവരുടെ അത്യധ്വാനത്തെ /ക്ഷീണത്തെ മഹത്ത്വവത്കരിക്കുകയും പരാതികളും സഹായാഭ്യർഥനകളുമില്ലാതെ ഈ ഉത്തരവാദിത്തങ്ങളത്രയും അവർതന്നെ നിറവേറ്റട്ടെ എന്ന ഒട്ടുംറിയലിസ്റ്റിക് അല്ലാത്ത പ്രതീക്ഷ മുന്നോട്ടുവെക്കുകയുമാണ്ചെയ്യുന്നത്.
പൊതുവെ മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന, അതിമാനുഷർ എന്ന പദവിയിലേക്ക് ഈസ്ത്രീകളെ കാൽപനികവത്കരിക്കുന്നത് അവർക്ക് ന്യായമായും ലഭ്യമാവേണ്ട പിന്തുണാസംവിധാനങ്ങളെ അനാവശ്യം എന്നതരത്തിലേക്ക് ലഘൂകരിക്കുന്നതിലേക്കാണ്എത്തിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യം പണയപ്പെടുത്തി ഈ സ്ത്രീകൾനിറവേറ്റുന്ന ‘അതിമാനുഷ’ അധ്വാനത്തിന് കൈയടിക്കുന്നതിനുപകരം സമൂഹത്തെ കൂടുതൽ ആരോഗ്യകരമായ ഒരുഇടമാക്കിമാറ്റാൻ ആവശ്യമായ ഘടനാപരവും സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങളെക്കുറിച്ച്സംസാരിച്ചുതുടങ്ങാം.
തെരഞ്ഞെടുപ്പിന്റെ സാമൂഹികത
കുടുംബം /കരിയർ ഏതെങ്കിലുമൊന്ന്തെരഞ്ഞെടുക്കുക എന്നതാണ് മേൽപറഞ്ഞ സങ്കീർണതകളെ മറികടക്കാനുള്ള ഏറ്റവും എളുപ്പമുള്ള പോംവഴിയയായി പൊതുവെ നിർദേശിക്കപ്പെടാറുള്ളത്. ഇനി ഈ തെരഞ്ഞെടുപ്പ് ഏതൊക്കെ സ്ത്രീകൾക്ക്സാധ്യമാണ്? സാമൂഹിക /സാമ്പത്തിക /രാഷ്ട്രീയപരവുമായ പിന്നാക്കസമുദായങ്ങളിൽനിന്നുള്ള സ്ത്രീകൾക്ക് വിദ്യാഭ്യാസം /തൊഴിൽ എന്നത്കുടുംബത്തിന് പുറത്തു തങ്ങളെ വ്യക്തിപരമായി ശാക്തീകരിക്കുന്ന ഒരു ഉപാധി എന്നതിനേക്കാൾ തലമുറകളായി തങ്ങൾ കടന്നുപോവുന്ന വിവേചനപരമായ സാമൂഹിക ബന്ധങ്ങളിൽനിന്ന് കുടുംബത്തെയുൾപ്പെടെ വിമോചിപ്പിക്കാനുള്ള ഒരു മാർഗമാണ്. കുടുംബത്തിനകത്തെ പുരുഷാധികാരത്തിനൊപ്പമോ അതിനേക്കാളോ ആഘാതമുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക അധികാര ക്രമങ്ങളും ഈ സ്ത്രീകള്‍ പൊരുതി ജയിക്കേണ്ടതുണ്ട്. സാമുദായികതയെക്കുറിച്ച് കുടുംബത്തെക്കുറിച്ച്എല്ലാം വിശേഷാധികാരങ്ങളുള്ള സമുദായങ്ങളിലെ സ്ത്രീകളില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളും സമീപനങ്ങളും ഈ സ്ത്രീകളില്‍ കാണാം.
മാതൃത്വത്തിന്, കുടുംബത്തിനു പുറത്ത് തങ്ങളെ ശാക്തീകരിക്കുന്ന തൊഴില്‍ എന്നതിനേക്കാള്‍ കുടുംബത്തെയുൾപ്പെടെ ശാക്തീകരിക്കാനുള്ള മാർഗമാണ്ഇവർക്ക് വിദ്യാഭ്യാസവും വരുമാനമുള്ള ജോലിയും. തന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരമാണ് തൊഴില്‍ എന്നതു പോലുള്ള കാൽപനിക കാഴ്ചപ്പാടുകളേക്കാള്‍ അതിജീവനത്തിന് ഒഴിച്ചുകൂടാത്ത ഒരു സംഗതിയായാണ് സ്ത്രീകളും തൊഴിലിനെ കാണുന്നത്. ചരിത്രപരമായി തങ്ങളെ പാർശ്വങ്ങളിൽതന്നെ നിലനിർത്തുന്ന അധികാരക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ, കരുതലിന്റെ ഇടംകൂടിയായ കുടുംബത്തെക്കുറിച്ചുള്ള വായനകൾ കീഴാള സ്ത്രീവാദ എഴുത്തുകളിൽ കാണാം. കുടുംബം/ കരിയർ എന്ന തെരഞ്ഞെടുപ്പ് ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിപരമായ അഭിലാഷങ്ങൾ, താൽപര്യങ്ങൾ എന്നിവക്ക്പുറത്തുപോവുന്നുണ്ട്.
(കാലിക്കറ്റ് സർവകലാശാലയിൽ സോഷ്യോളജി വിഭാഗം അസി.പ്രഫസറാണ് ലേഖിക)
mailnajiyapp@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.