'സ്​കൂൾ അറ്റ്​ ഹോം' കാലത്ത്​ കുട്ടികൾ എത്രത്തോളം സന്തുഷ്​ടരാണ്​?

മുമ്പത്തേക്കാൾ കൂടുതൽ സമയം കുടുംബങ്ങൾ ഇപ്പോൾ ഒരുമിച്ച് ചെലവഴിക്കുന്നു. അതുകൊണ്ടുതന്നെ, കുടുംബാംഗങ്ങൾ തമ്മിലുണ്ടായിരുന്ന മൂടിവെക്കപ്പെട്ട വഴക്കുകൾ ഇപ്പോൾ ദൃശ്യപ്പെടുന്നു. സ്കൂളിൽ കുട്ടികൾ ഉണ്ടാക്കിയിരുന്ന കുഴപ്പങ്ങളും മറ്റും പലപ്പോഴും അധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കാതെ പോയിരുന്നു. എന്നാൽ, ഓൺലൈൻ ക്ലാസുകൾ മുഖേന വീടകങ്ങൾ സ്കൂളുകളാകുമ്പോൾ കുട്ടികൾക്ക് കുടുംബപ്രശ്നങ്ങൾ കൂടുതൽ അടുത്തറിയാനും, കുടുംബത്തിലെ മാതാപിതാക്കൾക്കും പരിപാലകർക്കും കുട്ടികളുടെ സ്കൂളിലെ വ്യക്തിത്വം നേരിട്ട് കണ്ടറിയാനും സാധിക്കുന്നു.


മുമ്പ്​ അച്ചടക്ക നടത്തിപ്പുകാർ സ്കൂളിലെ അധ്യാപകരോ പ്രിൻസിപ്പലോ മാത്രമായിരുന്നു. എന്നാൽ ഇന്നത് മാതാപിതാക്കളായി മാറിയിരിക്കുന്നു. എന്നാൽ ലോക്ക്ഡൗൺ സമയത്ത് ഓൺ‌ലൈൻ വിദ്യാഭ്യാസം ഉപയോഗിച്ച്, രണ്ട് അച്ചടക്കനടത്തിപ്പുകാരും 'സാമൂഹിക അകലം' വഴി കൈകോർക്കുകയും അപ്രതീക്ഷിതമായ സാഹചര്യങ്ങളെ കുറിച്ച്‌ സ്വയം അസ്വസ്ഥപ്പെടുത്തുകയും കുട്ടിയുടെ വിദ്യാഭ്യാസത്തെയും വികസനത്തെയുമോർത്ത് വളരെയധികം ആശങ്കാകുലരാവുകയും ചെയ്യുന്നു.

അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ പര്യാപ്തമായി നേരിടാനുള്ള അവരുടെ കഴിവില്ലായ്മ കുട്ടികളുമായുള്ള പെരുമാറ്റത്തിലൂടെ അവരിലേക്ക് കൂടി ന്യൂനതകളോ അരക്ഷിതാവസ്ഥയോ കൈമാറപ്പെടാൻ ഇടയാക്കുന്നു. മാതാപിതാക്കൾ മുമ്പത്തേക്കാൾ കൂടുതൽ കർശനമായി മാറിയെന്ന് പല കുട്ടികളും പരാതിപ്പെടുന്നു. ഓൺ‌ലൈൻ വിദ്യാഭ്യാസത്തിൽ അക്കാദമിക കാഠിന്യമില്ലെന്ന് പല മാതാപിതാക്കളും കരുതുന്നതിനാൽ, പഠനത്തിന് മുമ്പത്തേക്കാളും ഊന്നൽ നൽകുന്നതിനായി അവർ കർശനമായ രക്ഷകർത്താവി​െൻറയും ഒപ്പം വീട്ടിൽ കർശനമായ അധ്യാപക​െൻറയും വേഷം സ്വയം ഏറ്റെടുക്കുന്നു. രക്ഷകർത്താക്കളുടെ ഈ ഇരട്ടവേഷം കുട്ടികൾ ഭയപ്പെടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പല രക്ഷാകർതൃ-ശിശു ബന്ധങ്ങളെയും ഇത് സാരമായി ബാധിക്കുന്നു.


കുട്ടികൾ സ്കൂളിനായി ഉറ്റുനോക്കുന്നതി​െൻറ ഒരു കാരണം അവരുടെ സുഹൃത്തുക്കളോടൊപ്പമുണ്ടായിരിക്കുകയും ഒപ്പം അവരുടെ സമപ്രായക്കാരിൽ നിന്നുള്ള സ്വീകാര്യതയും സ്വന്തമെന്ന തോന്നലുമൊക്കെയാണ്. രസകരമോ അല്ലാത്തതോ ആയ രീതിയിൽ അവർക്ക്

സുഖകരമായ ഭാഷയിൽ അവർ സ്വതന്ത്രമായി സംവദിച്ചിരുന്നു. സത്യസന്ധമായും വളച്ചൊടിച്ചു കൊണ്ടും, ഭാവിയിൽ അതി​െൻറ ഫലമായി ഗുരുതരമായ എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കപ്പെടാതെ, അവർ ആളുകളെ കുറിച്ച് സംസാരിച്ചിരുന്നു.


ലോക്ക്ഡൗൺ മുതൽ, എല്ലാ രഹസ്യങ്ങളും പരദൂഷണങ്ങളും രസകരമായ സംഭാഷണവുമൊക്കെ ജനപ്രിയ സാമൂഹിക മാധ്യമങ്ങളിലൂടെയോ വാട്ട്‌സ്ആപ്പ്, സൂം അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പോലുള്ള ചാനലുകളിലൂടെയോ ആണ് ആശയവിനിമയം നടക്കുന്നത്. കുട്ടികൾ കുട്ടികളായതിനാലും കൗമാരക്കാരായ കൗമാരക്കാരായതിനാലും, അവർക്ക് കുറച്ചധികം സമയം അവരല്ലാതിരിക്കുക അസാധ്യമാണ്. സംഭാഷണങ്ങൾ ഇപ്പോൾ ട്രാക്ക് ചെയ്യപ്പെടുന്നതിനാൽ, ഒന്നുകിൽ അവർ മാതാപിതാക്കളിൽ നിന്ന് അതി​െൻറ അനന്തരഫലങ്ങൾ അഭിമുഖീകരിക്കുന്നു അല്ലെങ്കിൽ അവരുടെ ഇൻറർനെറ്റിലെ മുഖമായ സാമൂഹിക ലോകത്ത് സംഭവിക്കുന്നതെല്ലാം പങ്കിടാൻ കഴിയാത്തതിനാൽ അവർ നിശബ്ദമായി അനന്തരഫലങ്ങൾ നേരിടുന്നു.

നേരത്തെ സ്കൂളിൽ ആശ്വസിപ്പിച്ചിരുന്ന സുഹൃത്തുക്കൾക്ക് ഒന്നുകിൽ പുതിയ ചങ്ങാതിമാരെ ലഭിച്ചിരിക്കാം അല്ലെങ്കിൽ അവർക്ക് മറ്റ് ഹോബികളോ താൽപ്പര്യങ്ങളോ ഉണ്ടായിരിക്കാം, അതിനാൽ സാമൂഹിക അകലം സ്കൂൾ സുഹൃത്തുക്കൾക്ക് അപ്പുറം സ്പോർട്സ് ക്ലാസിലേയും ട്യൂഷൻ ക്ലാസിലേയും സുഹൃത്തുക്കൾ ആകാമായിരുന്നവരെയും അകറ്റുന്നു. സുഹൃത്തുക്കൾ നഷ്ടപ്പെടുമെന്ന് കുട്ടികൾ ഭയപ്പെടുന്നതിനാൽ മാതാപിതാക്കൾക്കും അധ്യാപകർക്കും അറിയാത്ത നഷ്ടങ്ങളും അരക്ഷിതാവസ്ഥയും അവർക്ക് അനുഭവപ്പെടുന്നു.

വൈകി സ്കൂളിൽ എത്തുന്നതിൽ തുടങ്ങി യൂണിഫോം മാറി ധരിക്കുന്നതും വൃത്തിയില്ലാത്ത മുടിയും നഖവുമുള്ളതും ഗൃഹപാഠം ചെയ്യാതെ വരുന്നതുമൊക്കെയായിരുന്നു സ്കൂളിൽ ചെയ്തിരുന്ന കുറ്റങ്ങൾ. ഒരു ഡയറികുറിപ്പ്, തടഞ്ഞു വെക്കൽ, പിന്നെ ഓരോ സ്കൂളുകളെ ആശ്രയിച്ച് പുറത്ത് നിർത്തുകയോ, കൂടുതൽ എഴുതിപ്പിക്കുകയോ അല്ലെങ്കിൽ കണക്കു ചെയ്യാലോ എന്നിവയായിരുന്നു കുറ്റങ്ങൾക്കുള്ള ശിക്ഷ. ഇതൊക്കെയും സഹിക്കാവുന്നയായിരുന്നു.

അധ്യാപകർ ധൃതിയിൽ പഠിപ്പിച്ചുകൊണ്ടിരിക്കെയോ ഇൻറർനെറ്റ് പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനിടയിലോ വ്യക്തിഗതവും ഔദ്യോഗിക ജീവിതം നയിക്കുന്ന മാതാപിതാക്കൾ ജീവിതത്തിനും ജോലിക്കും ഇടയിൽ പെടാപ്പാട് പെടുമ്പോൾ വീഡിയോ സ്വിച്ച് ഓഫ് ചെയ്യുക, ഓൺലൈൻ ക്ലാസുകളിൽ ശ്രദ്ധിക്കാതിരിക്കുക, ഗെയിമുകൾ കളിക്കുക, ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുക എന്നിവയാണ് വീട്ടിലെ സ്കൂളിൽ ചെയ്യുന്ന കുറ്റങ്ങൾ.

മൊബൈൽ ഇല്ലാതെ, ടാബ​്​ലെറ്റ് ഇല്ലാതെ, ടി.വി ഇല്ലാതെ, വീഡിയോ ഗെയിമി​െൻറ സമയം കുറച്ച്, സിനിമാ സമയം കുറച്ച്, വിനോദ സമയം കുറച്ച്, ഒപ്പം രക്ഷകർത്താക്കൾ അവരുടെ സാന്നിധ്യം കൊണ്ട് പഠനവും ജീവിതംതന്നെയും നിരീക്ഷിച്ചുകൊണ്ട് കൂടുതൽ സമയമുള്ള പഠനവുമൊക്കെയാവാം ഇവിടുത്തെ ശിക്ഷകൾ. ഇത് അസഹനീയമാണ്.

മുകളിൽ വിവരിച്ച സാഹചര്യം ഒരു ഫോൺ ലോക്കും ഒരു അപ്ലിക്കേഷൻ ലോക്കും ഉള്ളത് പോലെയാണ്, അത് ചിലരെ നിരാശരാക്കുന്നു, മറ്റുചിലർക്കത് അതീവസുരക്ഷയുടെ അടയാളമാണ്. എല്ലാം തലമുറകളിലുടനീളവും മുതിർന്നവർക്കും അധ്യാപകർക്കും അല്ലെങ്കിൽ മാതാപിതാക്കൾക്കും സ്കൂളിൽ ശിക്ഷിക്കാൻ അർഹമായതൊക്കെയും രസകരവും അവിസ്മരണീയവുമായ സ്കൂൾ ദിവസങ്ങളുടെ ഭാഗമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഇതേ കാരണങ്ങൾക്ക് യുവതലമുറ എല്ലായ്പ്പോഴും ശിക്ഷിക്കപ്പെടുകയും അച്ചടക്കമില്ലാത്തവരാണെന്ന് കുറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്നു.


മുതിർന്നവർ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർ സ്വന്തം ജീവിതത്തെക്കുറിച്ച് പ്രതിഫലിപ്പിക്കുകയും അച്ചടക്കം ആവശ്യമുള്ള മേഖലകൾ തിരിച്ചറിയുകയും ചെയ്യേണ്ട അനിവാര്യമായ സമയമാണിത്. സാമൂഹിക അകലം പാലിച്ചിട്ടും ഇപ്പോൾ എന്നത്തേക്കാളും കൂടുതൽ, അധ്യാപകരുടേതോ മാതാപിതാക്കളുടേതോ ആകട്ടെ, യഥാർഥ ജീവിതം മറ്റുള്ളവർക്ക് ദൃശ്യമാകുകയാണ്. മാതാപിതാക്കൾ അവരുടെ വീടുകളിൽ അച്ചടക്കം പാലിക്കുന്നത് 'യഥാർത്ഥ പശ്ചാത്തലത്തിൽ' കാണുമ്പോഴും അവരുടെ വാക്കുകൾ പ്രവർത്തിയായി കാണുമ്പോഴും അധ്യാപകർ പരിശീലിപ്പിക്കുന്നത് "വെർച്വൽ പശ്ചാത്തലത്തിൽ" അവർ തന്നെ പരിശീലിക്കുന്നത് കാണുമ്പോൾ മാത്രമേ കുട്ടികൾ വീട്ടിലെ സ്കൂളിൽ അച്ചടക്കം പഠിക്കുകയുള്ളൂ.

വിവർത്തനം : സിബ്ഹതുല്ല സാക്കിബ്



Full View


Tags:    
News Summary - How happy are the children during 'School at Home'?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.