ബിറ്റോ ജോസഫ്
Posted On
date_range Updated On
date_range വീട് പെയിന്‍റിംഗിനിടെ കടന്നൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: വീട് പെയിന്‍റിംഗിനിടെ കടന്നൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിലെ പെയിന്‍റിംഗ് ജോലിക്കിടെയാണ് ബിറ്റോ ജോസഫിന് കടന്നൽ കുത്തേറ്റത്.
ഇന്ന് രാവിലെ ചിറ്റരിക്കൽ ഗ്രാമത്തിലെ ആയന്നൂർ ശിവ ക്ഷേത്രത്തിന് സമീപത്തുള്ള പ്ലാത്തോട്ടത്തിൽ ടോമിയുടെ വീട്ടിലായിരുന്നു ദുരന്തം നടന്നത്. ഇവിടെ പെയിന്‍റിംഗ് പണിയെടുക്കുന്നതിനിടെയാണ് സംഭവം. ടോമിയുടെ ബന്ധുവാണ് മരണപ്പെട്ട ബിറ്റോ ജോസഫ്. പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.