Posted On
date_range Updated On
date_range ക്ഷേത്ര ജീവനക്കാരൻ കുളത്തിൽ മരിച്ചനിലയിൽ
കഴക്കൂട്ടം: കഴക്കൂട്ടം കുളത്തൂർ തൃപ്പാദപുരം തൃപ്പാപ്പൂർ ക്ഷേത്ര കുളത്തിൽ ക്ഷേത്ര ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. കുളത്തൂർ അരശുംമൂട് ശിവജി നഗർ ഗൗരിശങ്കരത്തിൽ രഞ്ജിത്തി (35) നെയാണ് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്നു. രാത്രിയിൽ അബദ്ധത്തിൽ കുളത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിലെ തായമ്പക കലാകാരനായിരുന്നു. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ. പ്രീത. മകൾ: അർച്ചിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.