Posted On
date_range Updated On
date_range ബ്രേക്ക് നഷ്ടപ്പെട്ട സൈക്കിൾ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു
കിളിമാനൂർ: സൈക്കിൾ ബ്രേക്ക് നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കിളിമാനൂർ മലയ്ക്കൽ കണ്ണങ്കര വീട്ടിൽ രാജു-ബീനാകുമാരി ദമ്പതിമാരുടെ മകൻ ശബരി രാജ് (17) ആണ് മരിച്ചത്.
ഇളമാട് ഐ.ടി.ഐ വിദ്യാർഥി ആയിരുന്നു. ഇക്കഴിഞ്ഞ 8ന് ശബരിരാജ് സഞ്ചരിച്ചിരുന്ന സൈക്കിളിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ശബരി രാജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ആയൂർ തേവന്നൂരിലെ കുടുംബ വീട്ടിൽ സംസ്കരിച്ചു. ഏക സഹോദരൻ: ഗോവിന്ദ് രാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.