Posted On
date_range Updated On
date_range പ്ലസ് വണ്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു
നേമം: സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മുങ്ങിമരിച്ചു. കല്ലിയൂര്‍ എം.എസ് ഭവനില്‍ ഗോപാലകൃഷ്ണന്‍റെയും മിനികുമാരിയുടെയും മകന്‍ മിഥുന്‍ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.45നായിരുന്നു സംഭവം.
പകലൂര്‍ മണലിക്കര കുളത്തിലാണ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം മിഥുന്‍ കുളിക്കാനിറങ്ങിയത്. അബദ്ധത്തില്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് നാട്ടുകാരെത്തിയാണ് പുറത്തെടുത്തത്. ശാന്തിവിള താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുന്നമൂട് ഗവ. സ്‌കൂൾ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. നേമം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.