Posted On
date_range Updated On
date_range വയോധികൻ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ
നേമം: വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മഞ്ചാടി തിരുവോണം വീട്ടിൽ കൃഷ്ണൻകുട്ടി (62) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11 മണിക്കും ഞായറാഴ്ച പുലർച്ചെ 5 മണിക്കും ഇടയിലാണ് സംഭവമെന്നു കരുതുന്നു. ദീർഘകാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.
രോഗബാധ മൂലമുള്ള മനോവിഷമം ആകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മലയിൻകീഴ് പൊലീസ് പറഞ്ഞു. ലതികയാണ് ഭാര്യ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.