'നിത്യ ഹരിതം 94' ദൃശ്യ വിരുന്നുമായി നാളെ ഭാരത് ഭവനിൽ

തിരുവനന്തപുരം: പ്രേം നസീറിന്‍റെ 94ാമത് ജൻമദിനാഘോഷത്തോട് അനുബന്ധിച്ച് നിത്യ ഹരിതം 94 എന്നപേരിൽ സംഘടിപ്പിക്കുന്ന ദൃശ്യ വിരുന്ന് നാളെ ഭാരത് ഭവനിൽ. പ്രേം നസീർ അഭിനയിച്ച ഹിറ്റ് ഗാനങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും. ചൊവ്വാഴ്ച വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ഗായകരും അണിനിരക്കും.

പ്രേം നസീർ സുഹൃത് സമിതി ഒരുക്കുന്ന വേദിയിൽ ആലപ്പുഴ സംസ്കൃതിയാണ് പരിപാടി നടത്തുന്നത്. ചടങ്ങിൽ 94 മൺചിരാതുകൾ പ്രമുഖർ തെളിയിക്കും. സംവിധായകൻ ടി.എസ്.സുരേഷ് ബാബുവിന് സൂര്യ കൃഷ്ണമൂർത്തി ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരവും സമ്മാനിക്കും.

അഡ്വ. മോഹൻ കുമാർ, താജ് ബഷീർ, കെ.പി. ഹരികുമാർ, രാധാകൃഷ്ണ വാര്യർ, ഷാജി പുഷ്‌പാംഗദൻ, മല്ലികാ മോഹൻ, തോപ്പിൽ സുരേന്ദ്രൻ , ഒ ജി.സുരേഷ് എന്നിവർക്ക് സ്നേഹാദരവ് നൽകും. പ്രേംനസീറിന്‍റെ മക്കളായ ഷാനവാസ്, റീത്താ ഷറഫുദീൻ എന്നിവർ പങ്കെടുക്കും.

Tags:    
News Summary - nithyaharitham94 tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.