representational image
Posted On
date_range Updated On
date_range മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
നേമം: മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മച്ചേൽ പറയാട്ടുകോണം രഞ്ജിത ഭവനിൽ തങ്കരാജൻ (56) ആണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ചത്.
ഒക്ടോബർ 27ന് രാവിലെ ഏഴുമണിക്കാണ് നാട്ടുകാർ ഇയാളെ അവസാനമായി കാണുന്നത്. 28ന് രാത്രി 10 മണിക്കും 29ന് പുലർച്ചെ അഞ്ചുമണിക്കും ഇടയിലാണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുമായി ഏറെ നാളായി അകന്നു കഴിയുകയായിരുന്നു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് മലയിൻകീഴ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.