Posted On
date_range Updated On
date_range കശുവണ്ടി കച്ചവടം കഴിഞ്ഞ് മടങ്ങുന്നതിനിടെ കനാലിൽ കാറ് വീണ് യുവാവ് മരിച്ചു
കുലശേഖരം: കനാലിൽ കാറ് വീണ് യാത്രക്കാരൻ മരിച്ചു. മണിയൻകുഴി കാണിക്കുന്ന് സ്വദേശി ഹല്ലാജ് (33) ആണ് മരിച്ചത്.
കശുവണ്ടി കച്ചവടം കഴിഞ്ഞ് തിരുനന്തിക്കര ഭാഗത്ത് പോകുമ്പോൾ അഞ്ചുകണ്ടറ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാർ നിയന്ത്രണം തെറ്റി കനാലിൽ വീണത്. ഉടനെ നാട്ടുകാർ കാറിൽ നിന്നും ഹല്ലാജിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. കുലശേഖരം പൊലീസ് കേസെടുത്തു.
ഭാര്യ: അൽബിത. രണ്ട് മക്കൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.