ഭാര്‍ഗവി
Posted On
date_range Updated On
date_range തൊഴിലുറപ്പ് പണിക്കിടെ പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു
വെഞ്ഞാറമൂട്: പണിക്കിടെ പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ തൊഴിലുറപ്പ് പദ്ധതി അംഗമായ വീട്ടമ്മ മരിച്ചു. നെല്ലനാട് പഞ്ചായത്ത് മുക്കുന്നൂർ വാര്‍ഡ് പുതുവിള പുത്തന്‍ വീട്ടില്‍ ഭാര്‍ഗവിയാണ് (61) മരിച്ചത്.
ഡിസംബര്‍ 21ന് ഉച്ചക്കായിരുന്നു സംഭവം. തൊഴിലുറപ്പ് പണിയുടെ ഭാഗമായി പരയിടത്തിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. മക്കള്‍: സജീവ്, സുനിത, സതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.