രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ

കടബാധ്യത: ഹോട്ടലുടമ ജീവനൊടുക്കി

നെ​ടു​മ​ങ്ങാ​ട്​: വെ​ങ്ങാ​ന്നൂ​രി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന വെ​ള്ള​നാ​ട് ഉ​റി​യാ​ക്കോ​ട് കൃ​ഷ്ണ​ശ്രീ​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (56) വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ.

കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ച്ച​വ​ടം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും വ​ർ​ധി​ച്ചു. മ​ക്ക​ളു​ടെ പ​ഠ​ന​ത്തി​നാ​യെ​ടു​ത്ത വാ​യ്പ പ​ലി​ശ​ക്ക്​ പ​ണം വാ​ങ്ങി അ​ട​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ട​മു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

കൂ​ടാ​തെ, രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​രു​മ​ക​ൾ അ​ഞ്ചു​​മാ​സം മു​മ്പ്​ പ്ര​സ​വം ക​ഴി​ഞ്ഞ ഉ​ട​ൻ മ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​വു​മു​ണ്ടാ​യി​രു​ന്ന​ത്രെ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ കൃ​ഷ്ണ​പ്ര​സാ​ദ്, ഹ​രി​കൃ​ഷ്ണ​ൻ. മ​രു​മ​ക​ൾ പ​രേ​ത​യാ​യ അ​രു​ണി​മ.

Tags:    
News Summary - Hotel owner commits suicide due to Debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.