Posted On
date_range Updated On
date_range പ്രസവിച്ച് 18ാം നാൾ നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
കൊടുങ്ങല്ലൂർ: 18 ദിവസം മുൻപ് പെൺകുഞ്ഞിന് ജൻമം നൽകിയ നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. അഴീക്കോട് പുത്തൻപള്ളി മമ്മന്തറ ഇല്ലത്ത് ഹംസയുടെ മകൾ അൻസിയ (28) ആണ് തൃശൂർ ജുബിലി മിഷൻ ആശുപത്രിയിൽ മരിച്ചത്.
ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു അൻസിയ. ഇതേ ആശുപത്രിയിലായിരുന്നു 18 ദിവസം മുമ്പ് അൻസിയ പ്രസവിച്ചത്. കോവിഡ് ബാധിതച്ചതോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂർ കണിമംഗലം സ്വദേശി ചെപ്പൻ കാർഡ് വീട്ടിൽ ഷാജിയാണ് ഭർത്താവ്. ജോലി കൊടുങ്ങല്ലൂരിൽ ആയതിനാൽ അഴീക്കോട് വീട്ടിൽതന്നെ താമസിച്ചുവരുകയായിരുന്നു. മകൻ: മുഹമ്മദ് റിസ്വാൻ (അഞ്ച്). മാതാവ്: സീനത്ത്. സഹോദരി ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.