കൊല്ലം: പ്രസിദ്ധ കഥാപ്രാസംഗികൻ പരേതനായ വി. സാംബശിവെൻറ ഭാര്യ കൈക്കുളങ്ങര നോർത്ത് സാഹിതി നിവാസിൽ സുഭദ്ര സാംബശിവൻ (81) നിര്യാതയായി. കവിയും സ്വാതന്ത്ര്യ സമരഗാഥാകാരനുമായ ഒ. നാണു ഉപാധ്യായന്റെയും കല്യാണിയുടെയും മകളാണ്.
മക്കൾ: ഡോ. വസന്തകുമാർ, പ്രശാന്തകുമാർ, ജീസസ് കുമാർ, ഡോ. ജിനരാജ് കുമാർ, ഐശ്വര്യ സമൃദ്ധ്. മരുമക്കൾ: ലീന വസന്തകുമാർ, രജനി പ്രശാന്ത്, ജാസ്മിൻ ജീസസ്, ഡോ. രേണുക ജിനരാജ്, ഡോ. എസ്. ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: പവിത്രൻ, പേരതരായ ത്യാഗരാജൻ, വിജയൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം മേലൂട്ട് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.