ന്യൂഡൽഹി: ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ നാഷനൽ പൊളിറ്റിക്കൽ എഡിറ്ററും നാഷനൽ ബ്യൂറോ ചീഫും ആയിരുന്ന രവീഷ് തിവാരി അന്തരിച്ചു. 40 വയസ്സായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ഗുരുഗ്രാമിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.
സംസ്ഥാന, ദേശീയ തെരഞ്ഞെടുപ്പുകൾ, പ്രധാനമന്ത്രിയുടെ ഓഫിസ്, നയതന്ത്ര വിഷയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, കേന്ദ്രസർക്കാർ തുടങ്ങിയ വിഷയങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്ന ഇന്ത്യൻ എക്സ്പ്രസിലെ മുതിർന്ന പത്രപ്രവർത്തകരുടെ സംഘത്തെ നയിച്ചിരുന്നത് രവീഷ് തിവാരി ആയിരുന്നു.
കൃഷി, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ രാജ്യത്തുടനീളം സഞ്ചരിച്ച് റിപ്പോർട്ട് ചെയ്തു. 12 വർഷമായി ഇന്ത്യൻ എക്സ്പ്രസിൽ. ഇന്ത്യാ ടുഡേ, ദ ഇക്കണോമിക് ടൈംസ് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്.
രവീഷ് തിവാരിയുടെ മരണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് ജയറാം രമേഷ് തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.