പി.കെ. ഹാഷിം ഹാജി നിര്യാതനായി

കൊച്ചി/കോഴിക്കോട്: എറണാകുളത്തെ വ്യാപാരപ്രമുഖനും മത-സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി.കെ. ഹാഷിം ഹാജി (90) കോഴിക്കോട്ട് നിര്യാതനായി. മുഴപ്പിലങ്ങാട് പി.കെ. ഹൗസിൽ (ടിപ്ടോപ്) പരേതനായ പി.കെ. അബ്ദുറഹിമാന്റെയും കുഞ്ഞലീമയുടെയും മകനാണ്.

എറണാകുളം പുല്ലേപ്പടിയിലായിരുന്നു താമസം. എറണാകുളം ബ്രോഡ് വേയിലെ കേരള പ്ലാസ്റ്റിക്സ്, കേരള ബൊണാൻസ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. എറണാകുളം ഇസ്‍ലാമിക് സെന്റർ, മദീന മസ്ജിദ് തുടങ്ങിയ സംരംഭങ്ങളുടെ ചെയർമാനും ജമാഅത്തെ ഇസ്‌ലാമി മുൻകാല പ്രവർത്തകനുമായിരുന്നു. കലൂർ, പാലാരിവട്ടം, ബ്രോഡ് വേ, എസ്.ആർ.എം റോഡ് തുടങ്ങിയ എറണാകുളത്തെ നിരവധി മസ്ജിദുകളുടെ നിർമാണത്തിന് നേതൃത്വം നൽകി.

ഭാര്യ: എടക്കാട്ടെ ശേഖിന്റകത്ത് പുതിയപുരയിൽ പരേതയായ ബീവി. മക്കൾ: നസീർ ഹാഷിം (ബിസിനസ്), ഹാജറ ഹാഷിം (ഖത്തർ), അനീസ് ഹാഷിം, സുഹൈൽ ഹാഷിം, റഈസ് ഹാഷിം (മൂവരും ബിസിനസ്), ജബീറ ഹാഷിം. മരുമക്കൾ: കെ.സി. അബ്ദുല്ലത്തീഫ് (ചേന്ദമംഗലൂർ), ഫിസുലി (കോഴിക്കോട്), ഹഫ്സ (കോഴിക്കോട്), തൻസീർ (കോഴിക്കോട്), അൻസാം (എറണാകുളം), സാറ (എറണാകുളം).

സഹോദരങ്ങൾ: പി.കെ. അബ്ദുറബ്ബ്, അബ്ദുൽ സമദ്, കുഞ്ഞാമിന, പരേതരായ അബ്ദുൽ അസീസ് ഹാജി, അബൂബക്കർ ഹാജി, അബ്ദുൽ വാഹിദ് മാസ്റ്റർ, ആയിശ, ശംസുന്നിസ, മുഹമ്മദ്, ശംസുദ്ദീൻ. മയ്യിത്ത് കോഴിക്കോട് ടാഗോർ ഹാളിന് സമീപം ‘ഓയിസ്റ്റർ ബേ’യിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

Tags:    
News Summary - PK Hashim Haji passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.