സൂരജ്
Posted On
date_range Updated On
date_range നൈജീരിയയിൽ ജോലി ചെയ്തിരുന്ന യുവാവ് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ
തിരുവല്ല: നിരണം സ്വദേശിയായ യുവാവിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരണം ഒറ്റ വേലിൽ രഘുവിന്‍റെ മകൻ സൂരജ് (28) നെയാണ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച അർധരാത്രി മുതൽ സൂരജിനെ വീട്ടിൽ നിന്നും കാണാതായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നൈജീരിയയിൽ ജോലി ചെയ്തിരുന്ന സൂരജ് അടുത്ത കാലത്താണ് നാട്ടിൽ മടങ്ങിയെത്തിയത്. മാതാവ്: ഗീത, സഹോദരങ്ങൾ: രാജേഷ്, റെജിൻ. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.