അപകടത്തിൽ മരിച്ച റീന അന്ന ഇട്ടി
Posted On
date_range Updated On
date_range ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ കാറിടിച്ച് യുവതി മരിച്ചു
തിരുവല്ല: ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലിയേക്കര സ്വദേശിനി മരിച്ചു. പാലിയേക്കര മാളിയേക്കൽ വീട്ടിൽ ഷാജി വർഗീസിന്‍റെ ഭാര്യ റീന അന്ന ഇട്ടി (30) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭർത്താവുമൊത്ത് കവിയൂരിലെ വീട്ടിലേക്ക് പോകുമ്പോൾ മഞ്ഞാടി ജങ്ഷനിൽ വെച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ റീനയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ ഭർത്താവ് ഷാജിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.