രതീഷ്
Posted On
date_range Updated On
date_range കുടുംബ വഴക്ക്: യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു
തിരുവല്ല : കുടുംബ വഴക്കിനെ തുടർന്ന് കവിയൂർ സ്വദേശിയായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. കവിയൂർ വാളം പറമ്പിൽ വീട്ടിൽ രാജൻ - രമണി ദമ്പതികളുടെ മകൻ രതീഷ് (36) ആണ് മരിച്ചത്.
ഭാര്യയുമായി വഴക്കുണ്ടാക്കിയ രതീഷ് വീട്ടിലെ കിടപ്പുമുറിയിൽ കയറി വാതിലടച്ച ശേഷം ഉത്തരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
സമീപ വാസികൾ ചേർന്ന് വാതിൽ ചവിട്ടിത്തുറന്ന് രതീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു. ഭാര്യ: സൗമ്യ, മകൻ: ശിവധനു. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.