ബിജു തോമസ്
Posted On
date_range Updated On
date_range യുവാവ് വീടിന് മുകളിൽനിന്ന് വീണ് മരിച്ചു
പന്തളം: വീടിനുമുകളിൽനിന്ന് കാൽവഴുതി വീണ് യുവാവ് മരിച്ചു. തുമ്പമൺ മണ്ണാകടവ് തുണ്ടിൽ കിഴക്കേതിൽ ബിജു തോമസാണ് (44) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. മക്കളുടെ കൂടെ വീട്ടുമുറ്റത്ത് ഷട്ടിൽ കളിക്കുമ്പോൾ കോർക്ക് വീടിെൻറ ഷെയ്ഡിൽ കുടുങ്ങി. ഇതെടുക്കാൻ വീടിനുമുകളിൽ കയറിയപ്പോൾ കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റു.
ഉടൻ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റിലയൻസ് ഇൻഷുറൻസ് കമ്പനി പത്തനംതിട്ട ശാഖ മാനേജരായിരുന്നു. ഭാര്യ: ഷീന. മക്കൾ: സ്റ്റീവ്, സുസാൻ, ബെൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.