ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
തിരുവല്ല: തിരുവല്ലയിലെ ളായിക്കാട് കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പന്തളം മങ്ങാരം നാലു തുണ്ടത്തിൽ വീട്ടിൽ സിറാജുദ്ദീൻ റാവുത്തരുടെ മകൻ ഷഹാസ് (45) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ളായിക്കാട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഇരു വാഹനങ്ങളും തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്നു.
പാലായിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് ഷഹാസ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഷഹാസിന്റെ തലയിൽ കൂടി ബസിന്റെ പിൻ ചക്രം കയറിയിറങ്ങി.
തിരുവല്ല പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഗ്നി രക്ഷാ സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.
കച്ചവട ആവശ്യത്തിനായി ചങ്ങനാശ്ശേരി മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്നു ഷഹാസ്. മാതാവ്: റഹ്മത്ത് ബീവി. ഭാര്യ: ഷീബ. മക്കൾ: ആരിഫ്, അസ്ലം, മറിയം. ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് മങ്ങാരം മുസ്‍ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.