Posted On
date_range Updated On
date_range ശബരിമല തീർത്ഥാടകൻ അപ്പാച്ചിമേട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല : ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ അപ്പാച്ചിമേട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചെമ്മാഞ്ചേരി മീതൽ വെള്ളാക്കോട്ട് 3/495 പി.വി മുരളീധരൻ (48)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ മല കയറ്റത്തിനിടെ അപ്പാച്ചി മേട്ടിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുരളീധരനെ തൊട്ടടുത്തുള്ള എമർജൻസി മെഡിക്കൽ സെന്ററിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ട് പോയി. ഇദ്ദേഹം കഥകളി കലാകാരൻ ആണെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.