ബിനുകുമാർ
Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
റാസൽഖൈമ: പത്തനംതിട്ട അങ്ങാടിക്കൽ കൊന്നമത്ത് രാഘവൻ ഉണ്ണിത്താന്റെ മകൻ ബിനുകുമാർ (48) റാസൽഖൈമയിൽ നിര്യാതനായി. റാക് ഇന്ത്യൻ പബ്ലിക് ഹൈസ്കൂൾ അധ്യാപകനായിരുന്നു. ജോലി രാജിവെച്ച് യൂറോപ്പിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്ന ബിനുകുമാർ ഹൃദയാഘാതത്തെത്തുടർന്ന് അഞ്ച് ദിവസം മുമ്പാണ് മരിച്ചത്.
മാതാവ്: പൊന്നമ്മ. ഭാര്യ: ലതി ബിനുകുമാർ. മക്കൾ: ദേവു ബിനുകുമാർ, ദയ ബിനുകുമാർ. മൃതദേഹം ബുധനാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.