Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: പത്തനംതിട്ട റാന്നി കുമ്പളാം പോയ്ക കൈപ്പള്ളി മാലിൽ ചാണ്ടി ഫിലിപ്പിെൻറ മകൻ മിജി ജാകോബ് ചാണ്ടി (48) മസ്കത്തിലെ അപ്പോളൊ ആശുപത്രിയിൽ നിര്യാതനായി. പതിനഞ്ച് വർഷമായി അൽ ഹാജിരി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽനിന്നും ലീവ് കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയത്. മാതാവ്: റബേക്ക ചാണ്ടി. ഭാര്യ: ലിറ്റ പി. അബ്രഹാം. മൃതദേഹം ഗോബ്റ ആസ്റ്റർ ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.