Posted On
date_range Updated On
date_range മരത്തിൽ നിന്ന് വീണ തടിവെട്ടുതൊഴിലാളി മരിച്ചു
റാന്നി: മരത്തിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തടിവെട്ടു തൊഴിലാളി മരിച്ചു. റാന്നി തെക്കേപ്പുറം ആയിക്കൽ ചിഞ്ചു ഭവനത്തിൽ പരേതനായ ചെല്ലപ്പൻ്റെ മകൻ കെ.പി. രഘു (56) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്കിടെ മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11.30 ഓടെ നാരങ്ങാനത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തടിവെട്ടുന്നതിനിടയിൽ താഴെ വീണ രഘുവിനെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു മരണം.
ഭാര്യ സുലോചന. മക്കൾ: ചിഞ്ചു, അജീഷ്. മരുമകൻ. പ്രദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.