Posted On
date_range Updated On
date_range ഗൃഹനാഥൻ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; തീർത്ഥാടനത്തിന് പോയ ഭാര്യയും മകനും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്
തിരുവല്ല: തിരുവല്ലയിലെ ഉണ്ടപ്ലാവിൽ ഗൃഹനാഥനെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ടപ്ലാവ് കക്കുറിഞ്ഞിയിൽ വീട്ടിൽ വിജയനെ (59) ആണ് വീടിന്‍റെ പിൻ വശത്തെ കുളിമുറിയുടെ മേൽക്കൂരയിലെ പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച പുലർച്ചെ ശിവഗിരി തീർത്ഥാടനത്തിന് പോയിരുന്ന ഭാര്യയും മകനും ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. പുളിക്കീഴ് പൊലീസ് നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച വിജയൻ ഉണ്ടപ്ലാവ് ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.