Posted On
date_range Updated On
date_range 13 വയസുകാരി മണിമലയാറ്റിൽ ചാടി ജീവനൊടുക്കി; കാരണമന്വേഷിച്ച് പൊലീസ്
തിരുവല്ല: നെടുമ്പ്രം കല്ലുങ്കൽ ഓട്ടാഫീസ് കടവിലെ പാലത്തിൽ നിന്നും മണിമലയാറ്റിൽ ചാടി 13 വയസുകാരി മരിച്ചു. കല്ലുങ്കൽ സ്വദേശിനിയായ നമിത ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം.
പൊലീസും നാട്ടുകാരും ചേർന്ന് എട്ടു മണിയോടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പുളിക്കീഴ് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.