Posted On
date_range Updated On
date_range വിദേശത്തേക്ക് മടങ്ങാനായില്ല; മനോവിഷമത്തിൽ പ്രവാസി ആത്മഹത്യ ചെയ്തു
തിരുവല്ല: വിദേശത്തേക്ക് മടങ്ങാനാവാത്തതിന്‍റെ മനോവിഷമത്തിൽ വളഞ്ഞവട്ടം സ്വദേശി വീട്ടുടെറസിൽ തൂങ്ങി മരിച്ചു. വളഞ്ഞവട്ടം കൊറ്റനാട്ട് കിഴക്കേതിൽ വീട്ടിൽ പ്രസാദ് (60)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബന്ധുക്കൾ ചേർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 13 വർഷക്കാലമായി മസ്ക്കത്തിലെ എസ് ആൻഡ് ടി കമ്പനിയിൽ ജീവനക്കാരനായിരുന്ന പ്രസാദ് ഇക്കഴിഞ്ഞ ഫെബ്രുവരിലാണ് ലീവിന് നാട്ടിലെത്തിയത്.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ മടക്ക യാത്ര വൈകിയതിനെ തുടർന്ന് ബാങ്ക് ലോണടക്കം മുടങ്ങിയിരുന്നു. ഇതിന്‍റെ മനോവിഷമം പ്രസാദിനെ അലട്ടിയിരുന്നതായി അടുത്ത ബന്ധു പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അഞ്ജലി, അനുപമ. അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.