Posted On
date_range Updated On
date_range കോവിഡ്: പത്തനംതിട്ട സ്വദേശിനി ഒമാനിൽ മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശിനി ഒമാനിൽ മരിച്ചു. വാദികബീറിൽ താമസിക്കുന്ന ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജിൻെറ ഭാര്യ ബ്ലെസി (37) ആണ് റോയൽ ആശുപത്രിയിൽ മരിച്ചത്.
സിനാവ് ആശുപത്രിയിൽ നഴ്സായിരുന്ന ബ്ലെസി ഒരുമാസം മുമ്പാണ് രോഗബാധിതയാകുന്നത്. തുടർന്ന് ഇബ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് റോയൽ ആശുപത്രിയിലേക്ക് മാറ്റിയത്.
വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ് പരേത. മക്കൾ: കെസിയ സാം, കെവിൻ സാം.ഒമാനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ ആരോഗ്യ പ്രവർത്തകയാണ് ഇവർ. ഇതുവരെ 26 മലയാളികളാണ് ഒമാനിൽ േകാവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.