Posted On
date_range Updated On
date_range 60കാരനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല: ഇലന്തൂർ സ്വദേശിയായ 60 കാരനെ തിരുവല്ല മണിപ്പുഴയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ നെല്ലിക്കാല വാരണേത്ത് വീട്ടിൽ വി.വേണുഗോപാലിനെയാണ് തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ വാടക വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയും മരുമകളും രാവിലെ ഉറക്കമുണർന്ന് നോക്കുമ്പോഴാണ് സംഭവമറിഞ്ഞത്. പുളിക്കീഴ് പൊലീസെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.