നാരായണ സ്വാമി
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ബംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചു
ബംഗളൂരു: കോവിഡ് ബാധിതനായി പാലക്കാട് വടനെല്ലൂർ സ്വദേശി ബംഗളൂരുവിൽ മരിച്ചു. പൊക്കുന്നി പുതിയതറ അപ്പാവു ആചാരി-അമ്മു ദമ്പതികളുടെ മകൻ നാരായണ സ്വാമി (66) ആണ് മരിച്ചത്.
ബംഗളൂരു മാരനഹള്ളി മാരുതി മന്ദിറിന് സമീപം ശ്രീലക്ഷ്മി നിലയത്തിലായിരുന്നു താമസം. കോവിഡ് രോഗിയായ നാരായണ സ്വാമിക്ക് ന്യൂമോണിയ ബാധയുണ്ടായതിനെ തുടർന്ന് വെൻറിലേറ്റർ സൗകര്യത്തിനായി വിവിധ ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷമാണ് ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു.
ഭാര്യ: കലാവതി. മക്കൾ: വിജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: ഗുണശേഖരൻ, സത്യനാഥൻ. സഹോദരങ്ങൾ: തങ്കമണി, രുഗ്മിണി, സുകുമാരൻ, പരേതനായ കണ്ടമുത്തൻ. മൃതദേഹം കോവിഡ് മാനദണ്ഡ പ്രകാരം ബംഗളൂരു താവരക്കരെ ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.