Posted On
date_range Updated On
date_range കിള്ളിയാറ്റിൽ അജ്ഞാതമൃതദേഹം കണ്ടെത്തി
നേമം: പൂജപ്പുര സ്റ്റേഷൻ പരിധിയിൽ ചിത്രാ നഗർ ഭാഗത്ത് കിള്ളിയാറ്റിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ഒൻപത് മണിയോടുകൂടിയാണ് ആറ്റിനുള്ളിൽ മൃതദേഹം കാണുന്നത്.
മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു. എവിടെ നിന്നാണ് മൃതദേഹം ഒഴുകിയെത്തിയത് എന്ന് വ്യക്തമല്ല. പൂജപ്പുര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.