ന്യുമോണിയ: തിരൂർ സ്വദേശി ഖോബാറിൽ നിര്യാതനായി

അൽഖോബാർ: ന്യുമോണിയ ബാധിച്ച്​ ഒരു മാസമായി ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ സ്വദേശി മരിച്ചു. ചെമ്പ്ര മുണ്ടായപ്പുറത്ത് വീട്ടിൽ ബഷീർ വടക്കേടത്ത് (51) ആണ്​ അൽഖോബാറിലെ അല്‍മന ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്​.

28 വർഷമായി സൗദിയിൽ പ്രവാസിയായ ബഷീർ ബിൻസാഗർ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. ഖോബാർ ഇന്ത്യൻ ഇസ്‌ലാഹി സെൻറർ വൈസ് പ്രസിഡൻറും സൗദി ഇന്ത്യൻ ഇസ്​ലാഹി സെൻറർ നാഷനൽ കമ്മിറ്റി അംഗവുമായിരുന്നു. കെ.എം.സി.സി പ്രവർത്തകനുമായിരുന്നു.

പരേതരായ ബാവുണ്ണി മൂപ്പൻ, ഫാത്വിമ ദമ്പതികളുടെ മകനാണ്​. ഭാര്യ: സൗദാബി. മക്കൾ: റമിദ ഫാത്വിമ, റിസ്​വാൻ ബഷീർ, റിദ ഫാത്വിമ. മൃതദേഹം തുഖ്ബയിൽ ഖബറടക്കുന്നതിന് കെ.എം.സി.സി വെൽഫയർ വിഭാഗം രംഗത്തുണ്ട്. ഇഖ്ബാൽ ആനമങ്ങാട്, സിറാജ് ആലുവ, ഹബീബ് പൊയിൽതൊടി, ഷാജഹാൻ പുല്ലിപ്പറമ്പ്, സിദ്ദീഖ് പാണ്ടികശാല എന്നിവർ നിയമ നടപടികൾക്കുള്ള ജോലികൾ ചെയ്തുവരുന്നു.

അൽഖോബാറിലെ മത സാമൂഹിക രംഗത്ത് സജീവമായിരുന്ന ബഷീറി​െൻറ വേർപാടിൽ സൗദി ഇന്ത്യൻ ഇസ്​ലാഹി സെൻറർ നാഷനൽ കമ്മിറ്റി അനുശോചിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.