മാനന്തവാടി: പലചരക്കുകടയിലെ ബെഞ്ചില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശിലേരി ആനപ്പാറ മണല്‍പ്പാളി കോളനിയിലെ നാരായണന് (49) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പ്രദേശവാസിയായ സ്കറിയയുടെ കടയുടെ പുറത്തിട്ടിരുന്ന ബെഞ്ചിലിരുന്ന് നാട്ടുകാരോട് സംസാരിച്ച ശേഷം ഡെസ്കില്‍ തലവെച്ച് കിടന്ന നാരായണൻ ഉറങ്ങിയെന്ന് വിചാരിച്ച് മറ്റുള്ളവർ പോവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അതേ നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കള്‍: ആതിര (തൃശ്ശിലേരി സ്കൂള്‍ മെന്റര്‍ ടീച്ചര്‍), വിഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.