കുന്ദമംഗലം: മണിക്കൂറുകളുടെ ഇടവേളയിൽ ഭർത്താവും ഭാര്യയും മരിച്ചു. കുന്ദമംഗലം പെരിങ്ങളം തമ്പലങ്ങോട്ട് സീതാലയം വീട്ടിൽ മുടവങ്ങാട്ട് മാധവൻ (69), ഭാര്യ തങ്കം (56) എന്നിവരാണ് മരിച്ചത്. സർജറിക്കായി കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായിരിക്കെ ചൊവാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് മാധവൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മൃതദേഹം രാത്രി 11 മണിയോടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ കൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ രാത്രി 11.45 ഓടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഭാര്യ തങ്കത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പുലർച്ചെ 2.30 ഓടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: സംഗീത, സരിത, അമൃത. മരുമക്കൾ: ഷാജി, പവീഷ്, റീബിൻ. സഞ്ചയനം ശനിയാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.