നാദാപുരം: കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നാദാപുരം ചേറ്റുവെട്ടിയിലെ പരേതനായ നന്തോത്ത് അമ്മദിന്റെ മകൻ നന്തോത്ത് അബ്ദുല്ല (62) ആണ് മരിച്ചത്. ബുധനാഴ്ച പ്രഭാത നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ നാദാപുരം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ കാട്ടു പന്നി ഇടിക്കുകയായിരുന്നു. റോഡിൽ അബോധാവസ്ഥയിലായ ഇയാളെ നാട്ടുകാരാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരം നാലു മണിയോടെ മരിച്ചു. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം നാദാപുരം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സുഹ്റ. മാതാവ്: കുഞ്ഞി മറിയം. മക്കൾ: ജൗഹർ, അദീബ്, ആമിന. മരുമകൾ: സ്വാലിഹ. സഹോദരങ്ങൾ: അസീസ്, സുബൈർ, നിസാർ, ആസ്യ, സുഹ്റ, സഫിയ, മിസ്ഹബ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.