മാനന്തവാടി: പുളി പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് വയോധികൻ മരിച്ചു. എടവക പായോട് കച്ചേരിപൊയിൽ ഗോപിയാണ് (72) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീട്ടുവളപ്പിലാണ് സംഭവം. അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഗോപിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജാനു. മക്കൾ: സതീഷ് കുമാർ, സജീവ്, സജിത, കവിത, സവിത. മരുമക്കൾ: പ്രകാശൻ, രാജേഷ്, രവീന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.