ട്രെയിൻ തട്ടി യുവാവ് മരിച്ചു

ചൊ​ക്ലി: ട്രെ​യി​ൻ ത​ട്ടി ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് മ​രി​ച്ചു. പ​ള്ളി​ക്കു​നി സേ​ട്ടു​മു​ക്കി​ൽ ക​ണ്ടോ​ത്ത് സു​മേ​ഷ് ആ​ണ് (44) മ​രി​ച്ച​ത്. മേ​ക്കു​ന്ന് ടൗ​ണി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​ണ്. ശ​നി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ മാ​ഹി പെ​രി​ങ്ങാ​ടി റെ​യി​ൽ​വെ ഗേ​റ്റി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. പ​രേ​ത​നാ​യ കു​മാ​ര​െൻറ​യും ന​ളി​നി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പു​രു​ഷു (ബ​ഹ്റൈ​ൻ), ഷൈ​മ, ഷാ​ജി (ഓ​ട്ടോ ഡ്രൈ​വ​ർ മേ​ക്കു​ന്ന്). സം​സ്കാ​രം ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഞാ​യ​റാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.