ഫറോക്ക്: എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് ജില്ല മുൻ പ്രസിഡൻറും ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ മാനന്തവാടി താലൂക്ക് പ്രസിഡൻറുമായ ചെറുവണ്ണൂർ നെടിയപറമ്പത്ത് സബർമതി വീട്ടിൽ എൻ.പി. ബാലകൃഷ്ണനെ (55) ചാലിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ചാലിയം അഴിമുഖത്തോട് ചേർന്ന ചാലിയാറിലാണ് മൃതദേഹം കണ്ടത്. മാനന്തവാടി എ.ഇ.ഒ ഓഫിസിൽ സീനിയർ സൂപ്രണ്ടാണ്. എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് ജില്ല സെക്രട്ടറി, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം, സെറ്റോ ജില്ല ചെയർമാൻ, യു.ടി.ഇ.എഫ് ജില്ല ചെയർമാൻ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. പരേതരായ ശങ്കരൻ- കല്യാണി എന്നിവരുടെ മകനാണ്. ഭാര്യ: ജീജ (അധ്യാപിക, ഫറോക്ക് ഗവ. ഗണപത് വി.എച്ച്.എസ് സ്കൂൾ). മക്കൾ: ഋഷികേശ്, നിവേദിത. സഹോദരങ്ങൾ: മുകുന്ദൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), ലോഹിതാക്ഷൻ (റിട്ട. കെ.എസ്.ആർ.ടി.സി), സത്യനാഥൻ (റിട്ട. ജില്ല കോടതി), ശകുന്തള, പരേതയായ പ്രകാശിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.