മാനന്തവാടി: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പുഴയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊയിലേരി താന്നിക്കല്‍ മുയല്‍ക്കുനി ചന്ദ്രെൻറ മകന് വിപിന്‍ നന്ദു ആണ് (28) മരിച്ചത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ റോഡിന് താഴെ പുഴയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തയത്. ഉയരത്തിലുള്ള റോഡിെൻറ സംരക്ഷണഭിത്തിയുടെ താഴെയാണ് മൃതദേഹം. പരിക്കേറ്റ പാടുകളുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിപിെൻറ മാതാവ് രുക്മിണി കഴിഞ്ഞ വര്‍ഷം ഭർത്താവിെൻറ അടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വിപിെൻറ പിതാവും മുൻ ബാങ്ക് ജീവനക്കാരനുമായ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ് മാർട്ടത്തിനു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.