മി​ന്ന​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

ബാ​ലു​ശ്ശേ​രി: ത​ല​യാ​ട് മ​ണി​ച്ചേ​രി മ​ല​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. മ​ണി​ച്ചേ​രി മ​ല പ​ന്നി​യാ​നി​ച്ചി​റ സ​ണ്ണി​യു​ടെ ഭാ​ര്യ റീ​ന​യാ​ണ് (47) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു പി​റ​കി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് ഭ​ക്ഷ​ണം പാ​കം​ചെ​യ്​​തു കൊ​ണ്ടി​രി​ക്കെ​യാ​ണ് മി​ന്ന​ലേ​റ്റ​ത്. പ​രി​ക്കേ​റ്റ റീ​ന​യെ ത​ല​യാ​ട്, പൂ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച​യോ​ടെ മ​രി​ച്ചു. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ട്ടി​ലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ചാ​ല​ക്കു​ടി പ​രേ​ത​നാ​യ മ​ന​യി​ൽ ജോ​സ്, എ​ത്സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: റോ​ണി സ​ണ്ണി, സോ​ണി സ​ണ്ണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.