പേരാമ്പ്ര: ആറ്റുനോറ്റുണ്ടായ പിഞ്ചോമനകളെ ലാളിക്കാൻ കാത്തുനിൽക്കാതെ അവരുടെ അമ്മ ശ്രുതി (33) യാത്രയായി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച ഇരട്ടകളായ കണ്മണികൾ പിറന്ന് ദിവസങ്ങൾക്കകമാണ് ശ്രുതിയുടെ മരണം. കൂത്താളിയിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കല്ലാട്ട് മീത്തല്‍ ഒ.സി. നാരായണന് നായരുടെ മകളും പേരാമ്പ്ര സില്‍വര്‍ കോളജ് അധ്യാപികയുമാണ് ശ്രുതി പ്രസൂണ്‍. പ്രസവത്തിനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രുതി രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്കി ആശുപത്രിയില്‍ കഴിയുകയായിരുന്നു. പത്തു ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയുമായിരുന്നു. വെൻറിലേറ്ററിെൻറ സഹായത്തോടെ ജിവന് നിലനിര്‍ത്തിയെങ്കിലും ബുധനാഴ്ച പുലര്‍ച്ച ഒരുമണിയോടെ മരണത്തിന് കീഴടങ്ങി. കുഞ്ഞുങ്ങൾക്ക് ആരോഗ്യ ്പ്രശ്നങ്ങളില്ല. മാതാവ് ഇന്ദിര. ഭര്‍ത്താവ്: പ്രസൂണ്‍ പെരുവയല്‍ (ബെന്‍സ് കാര്‍, കോഴിക്കോട്). സഹോദരി: ശ്രേയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.